എംബസി മുന്‍ഗണന പട്ടിക; ഗര്‍ഭിണികള്‍, രോഗികള്‍ ആദ്യം

ദോഹ: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നവരില്‍ പ്രവാസികളില്‍ ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്, പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനയെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എംബസി മുന്‍ഗണനാ ക്രമത്തില്‍ യാത്രക്കാരുടെ പട്ടിക തയ്യാറാക്കുന്നത്. 40,000ത്തോളം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ യാത്രാ പട്ടികയില്‍ ഉള്പ്പെടുത്തിയിരിക്കുന്നവരെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇമെയില്‍, ടെലിഫോണ്‍ വഴി ഉടന്‍ ബന്ധപ്പെടും. യാത്രാ ടിക്കറ്റ് നിരക്ക്, യാത്രാ നിബന്ധനകള്‍, ഇന്ത്യയില്‍ എത്തിയ ശേഷമുള്ള ക്വാറന്റൈന് വ്യവസ്ഥകള്‍, വിമാനത്തിനുള്ളില്‍ പാലിക്കേണ്ട ആരോഗ്യ ചട്ടങ്ങള്‍ എന്നിവയെല്ലാം ഉടന്‍ തന്നെ യാത്രക്കാരെ അറിയിക്കും. അവയെല്ലാം ഓരോ യാത്രക്കാരനും അംഗീകരിക്കേണ്ടതുണ്ട്.
എംബസി തയാറാക്കിയ യാത്രാ പട്ടികയിലുള്ളവര്‍ക്ക് മാത്രമെ വിമാനകമ്പനി ടിക്കറ്റ് അനുവദിക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് യാത്രാ വിവരങ്ങള്‍ യഥാസമയം എംബസി പ്രസിദ്ധപ്പെടുത്തും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള കൂടുതല്‍ വിമാനങ്ങളുടെ വിവരങ്ങള്‍ എപ്പോള്‍ ലഭ്യമാകുമെന്നതും എംബസി പ്രസിദ്ധീകരിക്കും. കൃത്യവും വസ്തുനിഷ്ഠവുമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കുന്നതെന്നും രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി എംബസി സന്ദര്‍ശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് എംബസിയുടെ കോവിഡ്19 ഹെല്പ്ലൈന് നമ്പറുകളായ 55667569, 55647502 വിളിക്കാം. ഇമെയില്‍
covid19dohahelpl-ine@gmail.com