in

അബുസിദ്ര സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിനായി തുറന്നു

ദോഹ: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അബുസിദ്ര സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിനായി തുറന്നു. നിലവിലെ റൗണ്ട്എബൗട്ടാണ് ഇന്റര്‍സെക്ഷനാക്കി മാറ്റിയത്. 20 ശതമാനം അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.
ഗ്രേറ്റര്‍ ദോഹ പ്രൊജക്ട് എട്ടിലെ ജംക്ഷനുകളുടേയും റൗണ്ട് എബൗട്ടുകളുടേയും റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് അബുസിദ്ര ഇന്റര്‍സെക്ഷനാക്കി ഉയര്‍ത്തിയത്. ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ സെയ്ലിയ റോഡിലേക്കുള്ള ഇരുവശങ്ങളിലേയും മൂന്ന് വരി പാത അഞ്ചാക്കിയിട്ടുണ്ട്. അല്‍ സിദെയ്റ, റാസ്‌ലഫാന്‍ സ്ട്രീറ്റുകളിലേക്കുള്ള ഇരുവശങ്ങളിലേയും പാതകളുടെ എണ്ണം മൂന്നില്‍നിന്നും നാലായി ഉയര്‍ത്തി. അല്‍ വാബ്, അല്‍ സിദെയ്റ, റാസ്‌ലഫാന്‍ സ്ട്രീറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഈ ഭാഗങ്ങളിലേക്ക് യാത്ര കൂടുതല്‍ സുഗമമായിട്ടുണ്ട്. അല്‍വാബ് സ്ട്രീറ്റ്, അല്‍ഫുറൗസിയ സ്ട്രീറ്റ്, അല്‍സെയ്ലിയ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കും വേഗത്തിലെത്താനാകും. മൈതര്‍ സ്പോര്‍ട്സ് ക്ലബ്ബ്, ബര്‍വ അല്‍ സെയ്ലിയ കോംപൗണ്ട്, ആസ്പെയര്‍ കോംപ്ലക്സ്, വില്ലാജിയോ മാള്‍, അല്‍ ഹെയാത് പ്ലാസ തുടങ്ങി കായിക, ആരോഗ്യ, വാണിജ്യ സമുച്ചയങ്ങളിലേക്കും തടസങ്ങളില്ലാതെ സുഗമമായി എത്താനാകും. ഫരീജ് അല്‍ മനാസീര്‍, ബുസിദ്ര, മൈദര്‍, ബായ, അല്‍അസീസിയ എന്നിവിടങ്ങളിലേക്കും വേഗത്തിലെത്താം. രണ്ടു കിലോമീറ്റര്‍ റോഡ് നവീകരണം, പുതിയ സര്‍വിസ് റോഡ്, സര്‍വിസ് റോഡുകളില്‍ ലൈറ്റിങ് സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അല്‍സെയ്ലിയ റോഡില്‍ കാല്‍നട, സൈക്കിള്‍ പാതകള്‍ സജ്ജമാകുന്നുണ്ട്. തണല്‍ മരങ്ങളും നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അശ്ഗാല്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ശൈത്യകാല കാമ്പിംഗ് സുരക്ഷിതമാക്കാന്‍ ‘ഇക് ഷിത് ബി അമാന്‍’ തുടക്കമായി

അമീര്‍ ലിബിയന്‍ വിദേശ, ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തി