ദോഹ: ഖത്തറിലെ അര്‍ഹരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഫാമിലി റസിഡന്റ് വിസകള്‍ക്കായി മെട്രാഷ്-2 മുഖേന അപേക്ഷിക്കാം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒരുവര്‍ഷമായി ഈ സേവനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സേവനമാണിത്. മതിയായ യോഗ്യതയുള്ള പ്രവാസികള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം മെട്രാഷ് 2 മുഖേന അപേക്ഷിച്ചുതുടങ്ങാം. ഖ്ത്തറിലെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസകരമാണ് ഈ തീരുമാനം.
ഇന്ത്യക്കാര്‍ക്കു പുറമെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഖത്തര്‍ പ്രവാസികള്‍ക്കും മെട്രാഷ് 2 മുഖേന ഫാമിലി റസിഡന്റ് വിസകള്‍ക്കായി അപേക്ഷിക്കാം. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഈ സേവനം നേരത്തെ പുനരാരംഭിച്ചിരുന്നുവെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാലിപ്പോള്‍ വീണ്ടും ഇന്ത്യയെ ഉള്‍പ്പെടുത്തിയതായി മെട്രാഷ് 2 ആപ്പില്‍ നിന്നും വ്യക്തമായി. ഖത്തറില്‍ ജോലി ചെയ്യുന്നവരില്‍ ഫാമിലി റസിഡന്റ് വിസക്ക് അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. എന്നാല്‍ ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ഓണ്‍ അറൈവല്‍ വിസ എന്നിവയുടെ കാര്യത്തില്‍ ഇനിയും ഔദ്യോഗിക തീരുമാനമുണ്ടായിട്ടില്ല.