ദോഹ: ആഗോള ഇസ്ലാമിക പണ്ഡിതന് ഡോ.യുസുഫ് അല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു.
കോഴിക്കോട്, ചെറുവാടി സ്വദേശി സുബൈര്‍ അല്‍കൗസരി (56) എന്ന സുബൈര്‍ മൗലവിയാണ് മരിച്ചത്. അല്ഏബിള് ഗ്രൂപ് ചെയര്മാന് സിദ്ധീഖ് പുറായിലിന്റെ സഹോദരനാണ്.
ഖത്തര്‍ സോഷ്യല്‍ ഫോറം സജീവപ്രവര്‍ത്തകനായിരുന്നു.
ഗ്രന്ഥകാരനും മികച്ച വാഗ്മിയുമാണ്. മയ്യിത്ത് നമസ്കാരം കഴിഞ്ഞ ശേഷം വാഹനത്തിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവേയായിരുന്നു അപകടമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മതാര്‍ഖദീമില്‍ അല്‍ ഏബിള്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസറുദ്ധീന്‍ എളമരത്തിന്റെ സഹോദരി സലീനയാണ് ഭാര്യ.
മക്കള്‍:സഹല്‍ (ദുബായ്), സഈദ്, നിഷ്വ,റുഷ്ദ. മരുമകള്‍: മുന (കൊണ്ടോട്ടി). ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. മറ്റു സഹോദരങ്ങള്‍:യാക്കൂബ് പുറായില്‍, യൂസഫ് പുറായില്‍, പരേതരായ മുഹമ്മദ് ബീരാന്, മുസ്തഫ.