in

ക്വാറന്റൈന്‍ ലംഘനം: 16 ഖത്തരികള്‍ക്കെതിരെ കൂടി നടപടി, ആകെ 71 പേര്‍

ദോഹ: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോം ക്വാറന്റൈനില്‍ കഴിയാമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പുലംഘിച്ച പതിനാറ് ഖത്തരികള്‍ക്കെതിരെ കൂടി നടപടിയെടുത്തു. നേരത്തെ 55 ഖത്തരികളെയാണ് പിടികൂടിയത്.
ഇതിന്റെ തുടര്‍ച്ചയായാണ് വ്യവസ്ഥ ലംഘിച്ച കൂടുതല്‍പേര്‍ക്കെതിരെ നടപടികളുണ്ടായിരിക്കുന്നത്. ഇതോടെ വ്യവസ്ഥ ലംഘിച്ചതിന് നിയമനപടി നേരിടേണ്ടിവന്ന ഖത്തരികളുടെ എണ്ണം 71 ആയി ഉയര്‍ന്നു. നിയമപരമായ ഉത്തരവാദിത്വം ലംഘിച്ച എല്ലാവര്‍ക്കെതിരെയും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും.കോവിഡിനെതിരായ പ്രതിരോധത്തിനായി രാജ്യത്ത് പ്രാബല്യത്തിലായ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കോവിഡിന്റെ വ്യാപനം തടയുന്നതിനൊപ്പം പൊതുസുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഖത്തരികളായ അബ്ദുള്‍ നാസര്‍ അഹമ്മദ് അഹമ്മദ് അല്‍ഷൈബ, റാഷിദ് ഹാദി റാഷിദ് അല്‍ സാബിള്‍ അല്‍മര്‍റി, അബ്ദുല്ല ഹയേല്‍ നസല്‍ റാഷിദ് അല്‍ അന്‍സി, അബ്ദുല്ല ഹുസൈന്‍ അലി അല്‍അതീഖ് അല്‍മര്‍റി, അബ്ദുല്ല മുഹമ്മദ് സലേം അല്‍ബഹ അല്‍മര്‍റി, അബ്ദുല്ല അലി ബഖിത് അലി അല്‍അത്ബി, അബ്ദുല്ല ജാബര്‍ അലി റാഷിദ് അല്യാന്‍, സെയ്ഫ് ഹമദ് സെയ്ഫ് അലി അല്‍ അബ്ത, ബന്‍ദര്‍ സെയ്ഫ് അലി സെയ്ഫ് അല്‍മര്‍റി, ഹമദ് ജാബര്‍ ഹമദ് മുഹമ്മദ് അല്‍സുകൈബ, നാസര്‍ അബ്ദുല്ല സലേം അല്‍ ഹുതില്‍ അല്‍മര്‍റി, സുല്‍ത്താന്‍ മുഹമ്മദ് ബഖിത് അല്‍അത്്ബ അല്‍മര്‍റി, ഫൈസല്‍ മുഹമ്മദ് ബഖിത് അല്‍അത്്ബ അല്‍മര്‍റി, അലി റാഷിദ് അലി റാഷിദ് അഫിഫ, അബ്ദുല്ല മഷെയ് ഷബീബ് ഹുസൈന്‍ അല്‍ദോസരി, മുഹമ്മദ് ജാബര്‍ മുഹമ്മദ് അല്‍ സബാദാനി അല്‍മര്‍റി എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യുന്നത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഹെല്‍ത്ത് പ്രോസിക്യൂഷന്‍ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയും ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുകയും വേണം.
വ്യവസ്ഥകള്‍ ലംഘിക്കുന്ന എല്ലാവരും പിഴകള്‍ക്ക് വിധേയരാകും. 2014ലെ 11-ാം നമ്പര്‍ ക്രിമിനല്‍ നിയമത്തിലെ 253-ാം വകുപ്പ്, പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സംരക്ഷണം സംബന്ധിച്ച 1990ലെ 17-ാം നമ്പര്‍ നിയമത്തിലെയും സമൂഹ സംരക്ഷണം സംബന്ധിച്ച 2002ലെ 17-ാം നമ്പര്‍ നിയമത്തിലെയും വ്യവസ്ഥകള്‍ എന്നിവ പ്രകാരമായിരിക്കും ലംഘകര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും വിദൂര പഠന സൗകര്യമൊരുക്കി മന്ത്രാലയം

ഈ സാഹചര്യത്തെ മറികടക്കാന്‍ എല്ലാവരും ഐക്യപ്പെടണം: മുതാസ് ബര്‍ഷിം