in ,

മാസ്‌ക്കുകള്‍ വലിച്ചെറിഞ്ഞ എട്ടു പേര്‍ക്കെതിരെ നടപടി

ദോഹ: ഉപയോഗിച്ചശേഷം മാസ്‌ക്കുകളും കയ്യുറകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ എട്ടു പേര്‍ക്കെതിരെ അല്‍ഷഹാനിയ മുനിസിപ്പാലിറ്റി നിയമലംഘനം രേഖപ്പെടുത്തി. ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്കു മുന്നിലാണ് മാസ്‌ക്കുകളും കയ്യുറകളും വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഉപേക്ഷിച്ചത്.  അല്‍ഷഹാനിയയിലെ മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാരാണ് നിയമലംഘനം രജിസ്റ്റര്‍ ചെയ്തത്.

പൊതു ശുചിത്വവുമായി ബന്ധപ്പെട്ട 2017ലെ എട്ടാം നമ്പര്‍ നിയമത്തിലെ വകുപ്പുകളുടെ ലംഘനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി മാലിന്യങ്ങളും ഉപയോഗിത്ത മാസ്‌ക്കുകളും ഗ്ലൗസുകളും ഗാര്‍ബേജ് കണ്ടെയ്‌നറുകളിലാണ് ഉപേക്ഷിക്കേണ്ടത്. എല്ലാ മുനിസിപ്പാലിറ്റികളിലും ബന്ധപ്പെട്ട  ഏജന്‍സികള്‍ നിയമലംഘനങ്ങള്‍ തടയുന്നതിനായി പരിശോധന ശക്തമാക്കും. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പാര്‍സലുമില്ല; ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി മാത്രം

വെള്ളിയാഴ്ച മുതല്‍ അല്‍മീര ഷോപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധം