in ,

അനധികൃത വ്യാപാരികള്‍ക്കെതിരെ നടപടി ശക്തമാക്കി

അനധികൃത വ്യാപാരികള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നു

ദോഹ: അനധികൃത ഭക്ഷ്യ വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടിയുമായി റയ്യാന്‍ മുനിസിപ്പാലിറ്റി.
മനുഷ്യന് ഉപയോഗ യോഗ്യമായ ഭക്ഷ്യവസ്തുക്കള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് 13 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി.
റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ യൂണിറ്റിലെ സിവില്‍ ഇന്‍സ്‌പെക്ടര്‍മാരാണ് പരിശോധന നടത്തിയത്.
പൊതു ശുചിത്വ വകുപ്പുമായി ഏകോപിപ്പിച്ച് സെയ്‌ലിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
പരിശോധവയില്‍ കണ്ടുകെട്ടിയ പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പടെ 20 ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
അനധികൃത കച്ചവടക്കാര്‍ വില്‍പ്പന നടത്തുകയായിരുന്ന ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഇവരുടെ പക്കലുണ്ടായിരുന്നില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് പരിശോധനക്കായി പുതിയ ഉപകരണങ്ങള്‍ അവതരിപ്പിക്കും

നിരോധിത സ്ഥലങ്ങളില്‍ ഒട്ടകങ്ങള്‍ മേയ്ക്കുന്നതിനെതിരെ നടപടിയുമായി മന്ത്രാലയം