in

ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച മൂന്നു നിര്‍മാണ കമ്പനികള്‍ക്കെതിരെ നടപടി

ദോഹ: ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകളും ചട്ടങ്ങളും മൂന്നു കരാര്‍- നിര്‍മാണ കമ്പനികള്‍ ലംഘിച്ചതായി കണ്ടെത്തി. പേള്‍ഖത്തറിലെ ഒരു തൊഴിലിടത്തിലാണ് മൂന്നു കരാര്‍, നിര്‍മാണ കമ്പനികള്‍ ആരോഗ്യസുരക്ഷാ നയങ്ങളും തൊഴിലാളികള്‍ ബസുകളില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട നടപടികളും ലംഘിച്ചതായി കണ്ടെത്തിയത്.
മുന്‍കരുതല്‍ അകലം, ബസിനുള്ളിലെ തിരക്ക് ഒഴിവാക്കല്‍ തുടങ്ങിയവ പാലിച്ചിട്ടില്ലെന്ന് വ്യക്തമായി. തൊഴിലിടത്തിന്റെ ഉത്തരവാദിത്തമുള്ള എന്‍ജിനീയര്‍മാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവരെ കൂടുതല്‍ അന്വേഷണത്തിനായി ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പുറപ്പെടുവിച്ച നയങ്ങള്‍ കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജോലിസ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് മന്ത്രാലയം നടത്തിയ പരിശോധനാ കാമ്പയിനിടെയാണ് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയത്. തൊഴില്‍ സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് മുക്തരായ രക്ത പ്ലാസ്മ ദാതാക്കളുടെ എണ്ണം പതിനൊന്നായി: സിഡിസി ഡയറക്ടര്‍

ചട്ടലംഘനം: കമ്പനിക്ക് വന്‍തുക പിഴ