in

ലൈസന്‍സില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി, ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കംചെയ്തു

ദോഹ: ഖത്തറിലെ വിവിധ മുനിസിപ്പല്‍ അതോറിറ്റികള്‍ ലൈസന്‍സില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കംചെയ്യുകയും തുമാമയില്‍ ട്രക്ക് മാലിന്യ അവശിഷ്ടങ്ങള്‍ സഹിതം പിടിച്ചെടുക്കുകയും ചെയ്തു. റാസ് മരിദാഗ മേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കെട്ടിടത്തിനെതിരെ അധികൃതര്‍ നടപടിയെടുത്തു. നിയമവിരുദ്ധമായി നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കൈയേറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള കാമ്പയിന്റെ ഭാഗമായി ആഭ്യന്തര സുരക്ഷാ സേന(ലഖ്‌വിയ) അല്‍ഖോര്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുമുമ്പ് ആവശ്യമായ അംഗീകാരങ്ങളും ലൈസന്‍സുകളും നേടാനും അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കുമായി 184 ഡയല്‍ ചെയ്യാനും അല്‍ഖോര്‍ മുനിസിപ്പാലിറ്റി പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. ഉംസലാല്‍ മുനിസിപ്പാലിറ്റി പരിധിയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അന്‍പതോളം കാറുകള്‍ നീക്കം ചെയ്തു. അല്‍തുമാമയില്‍ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്ക് പിടിച്ചെടുത്തു. ദോഹ മുനിസിപ്പാലിറ്റി പൊതു നിയന്ത്രണ വകുപ്പിന്റെ നേതൃത്വത്തിലാണ് ട്രക്ക് പിടിച്ചെടുത്തത്. അല്‍ഷഹാനിയ മുനിസിപ്പാലിറ്റി ഭക്ഷ്യസ്ഥാപനങ്ങളില്‍ 38 പരിശോധനാ കാമ്പയിനുകള്‍ നടത്തി. ഖത്തര്‍ ചാരിറ്റിയുടെയും ഐകിയ സ്റ്റോറിന്റെയും സഹകരണത്തോടെ അല്‍ദായേന്‍ മുനിസിപ്പാലിറ്റി ബര്‍വ അല്‍ഖോര്‍ മാളിലെയും അല്‍ദായേന്‍ സര്‍വീസസ് കോംപ്ലക്‌സിലെയും തൊഴിലാളികള്‍ക്ക് ഭക്ഷണവും ഭക്ഷണ ബാഗുകളും വിതരണം ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മലപ്പുറം ജില്ലാ കെഎംസിസി ചാര്‍ട്ടര്‍ വിമാനം നാട്ടിലേക്ക് പറന്നു

അമീറിന്റെ നിര്‍ദേശം: ബെലാറസിന് ഖത്തറിന്റെ മെഡിക്കല്‍ സഹായം