
ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമൂഹ്യ ചുറ്റുപാടില്‍ പ്രവാസി സമൂഹത്തെ ചേര്‍ത്ത് പിടിക്കുന്നതിന്റെ ഭാഗമായി ജോലിയില്ലാതെയും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി ലുലു എക്സേഞ്ച് മാനേജിംഗ് ഡയരക്ടര്‍ അദീബ് അഹമ്മദ്. ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യന്‍ പ്രവാസി സംഘടനയായ കെ.എം.സി.സിക്കാണ് ഇദ്ദേഹം ആവശ്യ സാധനങ്ങളടങ്ങിയ 1000 കിറ്റുകള്‍ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 400 പേര്‍ക്ക്് കിറ്റുകള്‍ നല്‍കിയതായി ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.പി.എം ബഷീര്ഖാന് ജനറല്‍ സെക്രട്ടറി എം.പി.ഇല്ല്യാസ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു. ഒരു കുടുംബത്തിന് ഒരു മാസക്കാലത്തേക്ക് ഉപയോഗിക്കാവുന്ന സാധനങ്ങളാണ് കിറ്റിലുള്ളത്. സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായാണ് ആവശ്യ സാധനങ്ങള്‍ അടങ്ങിയ ക്വിറ്റ് നല്‍കുന്നതെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ദോഹയിലെ ഖത്തര്‍ കെ.എം.സി.സി ആസ്ഥാനത്ത് ലുലു എക്സേഞ്ച് ജനറല്‍ മാനേജര്‍ ശ്രീനാഥ് ശ്രീകുമാര്‍, എക്സേഞ്ച് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് മനോജ് ഒതയോത്ത് എന്നിവര്‍ കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീറിന് കിറ്റുകള്‍ കൈമാറി.