in

അല്‍ഖോര്‍ പാര്‍ക്കില്‍ മാത്രമാണ് പ്രവേശന ഫീസ്: മന്ത്രാലയം

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-10-19 21:00:35Z | |

ദോഹ: നിലവില്‍ അല്‍ഖോര്‍ പാര്‍ക്കിലെ മൃഗശാലയില്‍ പ്രവേശിക്കുന്നതിന് മാത്രമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മറ്റൊരു പാര്‍ക്കിനും നിലവില്‍ പ്രവേശന ഫീസില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. രാജ്യത്ത് 90ലധികം പൊതുപാര്‍ക്കുകളുണ്ട്. ഇവിടങ്ങളിലെല്ലാം സൗജന്യപ്രവേശനമാണ്. പൊതു പാര്‍ക്കുകളിലെ പ്രവേശന ഫീസും പാര്‍ക്കുകളിലെ സേവനങ്ങളുടെ ഫീസും നിശ്ചയിച്ചുകൊണ്ടുള്ള മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രിയുടെ 2020ലെ 247-ാം നമ്പര്‍ തീരുമാനം ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മാര്‍ച്ച്പാസ്റ്റ് വിജയികളെ ആദരിച്ചു

സല്‍പ്രവര്‍ത്തിയില്‍ “ക്യാപ്റ്റനായി” മുഹമ്മദ് യാസീന്‍