in

ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ 3700 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളേജുകളില്‍ 2020 സെമസ്റ്ററിലേക്ക് 3700 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപേക്ഷ സമര്‍പ്പിക്കുകയും യൂണിവേഴ്‌സിറ്റിയുടെ പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്ത എല്ലാ ഖത്തരി വിദ്യാര്‍ഥികളെയും സ്വീകരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സെമസ്റ്ററില്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണെന്ന് പ്രവേശന വകുപ്പ് അറിയിച്ചു.
കോളേജുകളുടെ ശേഷി പരമാവധിയിലേക്കെത്താന്‍ ഈ വര്‍ധന കാരണമായിട്ടുണ്ട്. പ്രവേശനത്തിനുള്ള അപേക്ഷകളില്‍ പുതിയ വിദ്യാര്‍ഥികള്‍, മാറ്റം തേടുന്ന വിദ്യാര്‍ത്ഥികള്‍, സെക്കന്റ് ബാച്ചിലേഴ്‌സ് ബിരുദം ലക്ഷ്യമിടുന്ന അപേക്ഷകര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ സെമസ്റ്ററില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് 2021 വസന്തത്തിലെ അടുത്ത സെമസ്റ്ററിലേക്ക് അപേക്ഷിക്കാം. പുതിയ സെമസ്റ്ററിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി ഓഗസ്റ്റ് ഒന്‍പത് മുതല്‍ പതിമൂന്ന് വരെ നടക്കും. പുതിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനാണ് യോഗം ലക്ഷ്യമിടുന്നത്.യോഗത്തിന്റെ ലിങ്ക് ഇമെയില്‍ വഴി അയക്കും. സര്‍വകലാശാല നയങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് വിദ്യാര്‍ഥികളോടു വിശദീകരിക്കും.
സെമസ്റ്റര്‍ പഠനം ഓഗസ്റ്റ് 16ന് തുടങ്ങും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം അവസാനിക്കുന്നതുവരെ വിദ്യാര്‍ത്ഥികള്‍ വിദൂര പഠനം തുടരും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റാസ് അബുഫന്താസ് ഫ്രീസോണിന് സമീപം പുതിയ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ഉന്നത വിജയം നേടിയവരെ ഇന്‍സൈറ്റ് ഖത്തര്‍ ആദരിച്ചു