in

ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല ക്യാമ്പസിലേക്ക് അഡ്മിഷന്‍ തുടങ്ങി

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയായ സാവിത്രിഭായി ഫൂലെ പൂനെ യൂണിവേഴ്സിറ്റി(എസ്പിപിയു) ക്യാമ്പസിലേക്ക് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ തുടങ്ങി. ബര്‍വ, അബുഹമൂറിലാണ് ക്യാമ്പസ്. തുടക്കത്തില്‍ നാല് അക്കാദമിക് പ്രോഗ്രാമുകളായിരിക്കും ക്യാമ്പസിലുണ്ടാകുക. ഈ സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങും. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ്, ആര്‍്ട്‌സ്, സയന്‍സ് എന്നിവയില്‍ ബിരുദ കോഴ്‌സുകളാണ് ആദ്യഘട്ടത്തിലുള്ളത്. രജിസ്‌ട്രേഷനായി യൂണിവേഴ്‌സിറ്റി ഖത്തര്‍ ക്യാമ്പസ് വെബ്‌സൈറ്റായ www.miesppu.edu.qa സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്- 974- 55008444. ഇ-മെയില്‍- admissions@miesppu.edu.qa.

പ്രതിവര്‍ഷം മുന്നൂറു വിദ്യാര്‍ഥകള്‍ എന്നനിലയിലാണ് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം തുടങ്ങുക. നാലാം വര്‍ഷത്തോടെ വിദ്യാര്‍ഥികളുടെ എണ്ണം ആയിരത്തിലധികമാകും. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ തുറക്കാനിരുന്ന യൂണിവേഴ്‌സിറ്റി കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ഒരുവര്‍ഷം വൈകിയത്. ആദ്യ വര്‍ഷത്തില്‍ ആരംഭിക്കുന്ന അക്കാദമിക് പരിപാടികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്ത്യയിലെ മാതൃ യൂണിവേഴ്‌സിറ്റിയുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുതിയ യൂണിവേഴ്‌സിറ്റി മാനേജ്മെന്റ് അബുഹമൂറിലെ ബര്‍വയില്‍ മികച്ച കെട്ടിടമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ അന്തിമ അംഗീകാരത്തിനായി മന്ത്രാലയത്തിന്റെ വിദഗ്ദ്ധസംഘം ക്യാമ്പസ് സന്ദര്‍ശിച്ചിരുന്നു. 1949ല്‍ മഹരാഷ്ട്രയില്‍ സ്ഥാപിതമായ പുനെ യൂനിവേഴ്സിറ്റി ഇന്ത്യയിലെ മികച്ച ഏഴാമത്തെ യൂണിവേഴ്‌സിറ്റിയാണ്.

https://www.miesppu.edu.qa/admission.html#admission

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ സ്പ്രിന്റര്‍ അബ്ദുല്‍ ഇലാഹ് ഹാറൂണ്‍ വാഹനാപകടത്തില്‍ മരിച്ചു

ഖത്തറിനെ തീവ്രവാദ രാജ്യമായി ചിത്രീകരിച്ചു; യുഎഇ സഹായത്തോടെ നിര്‍മിച്ച ഹോളിവുഡ് സിനിമക്കെതിരെ
കേസ് ഫയല്‍ ചെയ്യുമെന്ന് അല്‍ഇമാദിയും അല്‍ശര്‍ഖ് പത്രവും