in

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: ഇറാഖ്, യുഎഇ ക്ലബ്ബുകള്‍ക്ക് വിജയം

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന അല്‍അഹ്‌ലി- അല്‍ശുര്‍ത മത്സരത്തില്‍ നിന്ന്‌

ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ ഗ്രൂപ്പ് തല മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ ഇറാഖിന്റെ അല്‍ശുര്‍ത, യുഎഇയുടെ ഷബാബ് അല്‍അഹ്‌ലി ക്ലബ്ബുകള്‍ക്ക് വിജയം. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ സഊദി ക്ലബ്ബ് അല്‍അഹ്‌ലിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അല്‍ശുര്‍ത പരാജയപ്പെടുത്തിയത്. 14-ാം മിനുട്ടില്‍ സാദ് നാതിഖ്, 65-ാം മിനുട്ടില്‍ മാസെന്‍ ഫയാദ് എന്നിവരാണ് ശുര്‍തയുടെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. 56-ാം മിനുട്ടില്‍ മുഹമ്മദ് അല്‍മജ്ഹദാണ് അല്‍അഹ്‌ലിയുടെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഇതാദ്യമായാണ് അല്‍ശുര്‍ത വിജയിക്കുന്നത്. ഇറാഖി ക്ലബ്ബിനെതിരെ തോറ്റെങ്കിലും രണ്ടു വിജയങ്ങളുമായി ആറു പോയിന്റുമായി അല്‍അഹ്‌ലി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഈ ഗ്രൂപ്പില്‍ യുഎഇ ക്ലബ്ബ് അല്‍വഹ്ദ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറിയിരുന്നു. വഖ്‌റയിലെ അല്‍ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ അല്‍അഹ്‌ലി എതിരില്ലാത്ത ഒരു ഗോളിന് ഇറാന്റെ ഷഹര്‍ ഖൊദ്രോയെ തോല്‍പ്പിച്ചു. 83-ാം മിനുട്ടില്‍ പെദ്രോ കോണ്ടെയാണ് അല്‍അഹ്‌ലിയുടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ ഉസ്ബക്കിസ്താന്റെ പഖ്തഖോറും സഊദി അറേബ്യയുടെ അല്‍ഹിലാലും തമ്മില്‍ അല്‍ജനൂബ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗള്‍ഫ് പ്രതിസന്ധി; ശാശ്വത പരിഹാരത്തിന് മുമ്പ് ഇടക്കാല അനുരഞ്ജനത്തിനും സാധ്യത

ഡെപ്യൂട്ടി പ്രധാനമന്ത്രി റോമില്‍: ഇറ്റാലിയന്‍ പ്രതിരോധമന്ത്രിയുമായി ചര്‍ച്ച നടത്തി