in

എഎഫ്‌സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പ്: ഖത്തര്‍ ഗ്രൂപ്പ് എയില്‍

ദോഹ: നവംബര്‍ 25 മുതല്‍ ഡിസംബര്‍ 12വരെ ബഹ്‌റൈനില്‍ നടക്കുന്ന എഎഫ്‌സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ ഗ്രൂപ്പ് എയില്‍. ആതിഥേയരായ ബഹ്‌റൈന്‍, നോര്‍ത്ത് കൊറിയ, ഇറാന്‍ ടീമുകള്‍ക്കൊപ്പമാണ് ഖത്തര്‍ ഗ്രൂപ്പ് എയില്‍. മൂന്നു തവണ ജേതാക്കളും നിലവിലെ ചാമ്പ്യന്‍മാരുമായ ജപ്പാന്‍, ഇന്തോനേഷ്യ, സഊദി അറേബ്യ, ചൈന ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍. 2018ലെ റണ്ണേഴ്‌സ് അപ്പ് താജിക്കിസ്താന്‍, ഒമാന്‍, യമന്‍, യുഎഇ ടീമുകള്‍ ഗ്രൂപ്പ് ബിയില്‍. രണ്ടു തവണ ജേതാക്കളായ കൊറിയ റിപ്പബ്ലിക്ക്, ഓസ്‌ട്രേലിയ, ഇന്ത്യ, ഉസ്ബക്കിസ്താന്‍ ടീമുകള്‍ ഗ്രൂപ്പ് സിയില്‍ ഇടംനേടി.
ഒക്ടോബര്‍ 14 മുതല്‍ 31വരെ ഉസ്ബക്കിസ്താനില്‍ നടക്കുന്ന എഎഫ്‌സി അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ ഗ്രൂപ്പ് ഡിയിലായിരിക്കും. യമന്‍, താജിക്കിസ്താന്‍, മലേഷ്യ എന്നിവയാണ് ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി പതിനാറ് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് എയില്‍ ഉസ്ബക്കിസ്താന്‍, ഇന്തോനേഷ്യ, കമ്പോഡിയ, ഇറാന്‍ ടീമുകളും ഗ്രൂപ്പ് ബിയില്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറാഖ്, ബഹ്‌റൈന്‍ ടീമുകളും ഗ്രൂപ്പ് സിയില്‍ സഊദി അറേബ്യ, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, ലാവോസ് ടീമുകളും ഇടംനേടി. സഊദി അറേബ്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 2018ല്‍ ഇന്തോനേഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന 2021 ഫിഫ അണ്ടര്‍-20 ലോകകപ്പിലേക്ക് യോഗ്യത നേടും. രണ്ടു ചാമ്പ്യന്‍ഷിപ്പുകളുടെയും നറുക്കെടുപ്പ് കഴിഞ്ഞ ദിവസം ക്വാലാലംപൂരിലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്റെ ആസ്ഥാനത്ത് നടന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ജാനൂബ്, അല്‍ഇര്‍സല്‍ പാര്‍ക്കുകള്‍ വീണ്ടും തുറന്നു

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 1354 പേര്‍ കൂടി രോഗമുക്തരായി