in ,

ഖത്തറില്‍ നാലാമത് മരണം; രോഗികള്‍ 1477

ദോഹ: ഖത്തറില്‍ നാലാമത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 88 വയസ് പ്രായമുള്ള ഖത്തരി പൗരനാണ് മരണപ്പെട്ടത്. നിരവധി വിട്ടുമാറാത്ത രോഗങ്ങളാല്‍ പ്രയാസം നേരിട്ടുവരികയായിരുന്നു. രക്തത്തിലെ രൂക്ഷമായ ബാക്ടീരിയ അണുബാധയെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ മരണത്തിന്റെ പ്രധാനകാരണവും ഇതായിരുന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ച അതേസമയത്തായിരുന്നു ബാക്ടീരിയ അണുബാധയും കണ്ടെത്തിയത്. മാര്‍ച്ച് മൂന്നിനാണ് ഇദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കി. എന്നാല്‍ നില വഷളായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു. 279 രോഗികകളെയാണ് പുതുതായി കണ്ടെത്തിയത്. 123 പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഖത്തറില്‍ ഇതേവരെയുള്ള കൊറോണ വൈറസ് രോഗ ബാധിതര്‍ 1477 ആയി ഉയര്‍ന്നു. 35,757 പേരേയാണ് ഇതിനകം പരിശോധിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിദൂര വിദ്യാഭ്യാസം: സ്‌കൂള്‍ ഫീസ് വെട്ടിക്കുറക്കണമെന്ന ആവശ്യം ഉയരുന്നതായി സര്‍വേ

കോവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡോ.അല്‍ഖാല്‍