ദോഹ: മുസ്‌ലിം ലീഗ് കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഖത്തറിലെത്തിയ ഖത്തർ കെ എം സി സി സീനിയർ നേതാവ് അഹമ്മദ് പാതിരിപ്പറ്റക്ക് ഖത്തർ കെ എം സി സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ബൊക്കെ നൽകിയാണ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിച്ചത്.
ചന്ദ്രിക ഖത്തർ ഗവേണിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. അബ്ദുസമദ്, കെ.എം.സി.സി നേതാക്കളായ ശരീഫ് മേമുണ്ട, അത്തീഖ് റഹ്മാൻ,ശബീർ മേമുണ്ട, അജ്മൽ നബീൽ,റഹീം എൻ.കെ, എൻ പി അബ്ദുൽ ഗഫൂർ, സൽമാൻ എളയടം തുടങ്ങിയവർ സംബന്ധിച്ചു.