in

ദോഹയില്‍ നിന്ന് കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് എയര്‍ഇന്ത്യ കൂടുതല്‍ സര്‍വീസ് തുടങ്ങുന്നു

ദോഹ: ഇന്ത്യക്കും ഖത്തറിനുമിടയില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്താനൊരുങ്ങി ഇന്ത്യയുടെ ദേശീയ എയര്‍ലൈനായ എയര്‍ഇന്ത്യ. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയായിരിക്കും നോണ്‍ സ്‌റ്രോപ്പ് അധികസര്‍വീസുകള്‍. ഈ കാലയളവില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. കൊച്ചി, ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലേക്കായിരിക്കും എയര്‍ഇന്ത്യ പുതിയതായി സര്‍വീസ് നടത്തുക. ദോഹയില്‍ നിന്നും ഈ മൂന്നു നഗരങ്ങളിലേക്കും ആഴ്ചയില്‍ രണ്ടുദിവസമായിരിക്കും സര്‍വീസ്. ദോഹ- കൊച്ചി സര്‍വീസ് ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചി- ദോഹ സര്‍വീസ് ബുധന്‍, വെള്ളി ദിവസങ്ങളിലുമായിരിക്കും. ദോഹയില്‍ നിന്നും ഹൈദരാബാദിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഞായര്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ്, ബുക്കിങ് ഓഫീസുകള്‍, കോള്‍ സെന്ററുകള്‍, അംഗീകൃത യാത്രാ ഏജന്‍സികള്‍ എന്നിവ മുഖേന ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ദോഹയില്‍ നിന്നും മുംബൈയിലേക്ക് ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. അതേസമയം മുംബൈയില്‍നിന്നും ദോഹയിലേക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചുദിവസങ്ങളിലും സര്‍വീസുണ്ടാകും. എന്നാല്‍ ഈ സര്‍വീസുകലുടെ ബുക്കിങ് തുടങ്ങിയിട്ടില്ല. മൂന്നു സെക്ടറുകളിലേക്കും നിലവില്‍ വണ്‍വേ ടിക്കറ്റ് നിരക്ക് 450 റിയാല്‍ മുതലാണ്.
ദോഹയില്‍ നിന്ന് നിലവില്‍ ഡല്‍ഹിയിലേക്കും അമൃതസരിലേക്കുമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിലേക്ക് യാത്ര എളുപ്പമാക്കാന്‍ ജിസിഒയുടെ ഗൈഡ്

ചന്ദ്രിക ഖത്തര്‍ ഡിസൈനര്‍ സീതി നല്ലളത്തിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി