in ,

എയര്‍ബബിള്‍ കരാര്‍ നീട്ടി; ഇന്ത്യ-ഖത്തര്‍ സര്‍വീസുകള്‍ ജനുവരി 31വരെ

ദോഹ: ഇന്ത്യ- ഖത്തര്‍ വിമാനസര്‍വീസുമായി ബന്ധപ്പെട്ട എയര്‍ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടി. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിബന്ധനകള്‍ക്കു വിധേയമായി ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചും വിമാന സര്‍വീസ് അനുവദിച്ചുകൊണ്ടുള്ള കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതുക്കിയത്.
സൗത്ത് അമേരിക്കയിലും ആഫ്രിക്കയിലും കുടുങ്ങിയ ഇന്ത്യക്കാര്‍ക്കും ഈ നടപടി വഴി ആശ്വാസം ലഭിക്കും. നേപ്പാള്‍, ഭൂട്ടാന്‍ പൗരന്മാര്‍ക്കും സൗകര്യം ഉപയോഗപ്പെടും. നടപടി വഴി ഖത്തര്‍ എയര്‍വേയ്‌സ്, ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് ദോഹയില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും തിരിച്ചും സര്‍വിസ് നടത്താന്‍ കഴിയും.
കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ ബബ്ള്‍ കരാറിലേര്‍പ്പെട്ട ചുരുക്കം ചില രാജ്യങ്ങള്‍ക്കു മാത്രമേ വിമാന സര്‍വിസിന് അനുമതിയുള്ളൂ. കരാര്‍ നീട്ടിയതില്‍ ഇന്ത്യയിലെയും ഖത്തറിലെയും വ്യോമയാന അതോറിറ്റികള്‍ക്ക് നന്ദി അറിയിക്കുന്നതായും എംബസി ട്വിറ്ററില്‍ കുറിച്ചു.
ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍, ഖത്തരി പാസ്പോര്‍ട്ടുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വീസയുള്ള ഖത്തരി പൗരന്മാര്‍ എന്നിവര്‍ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി. ഖത്തരി പൗരന്മാര്‍, ഖത്തര്‍ വീസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നു ഖത്തറിലേക്കു അനുമതിയുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷനല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് മാത്രമാണ് ഖത്തറിലേക്ക് മടങ്ങിയെത്താനാവുക.
റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചതോടെ നിരവധി പ്രവാസികള്‍ കേരളത്തില്‍ നിന്നു തിരിച്ചെത്തിയിട്ടുണ്ട്. മടങ്ങി എത്തുന്നവര്‍ക്ക് ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആത്മവിശ്വാസം പകര്‍ന്ന് ഖത്തര്‍ അമീര്‍; കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു

ശുദ്ധവായു  ശ്വസിക്കാം; എല്‍ ജി പ്യൂരിഫയര്‍ മാസ്‌ക് വിപണിയില്‍