in

അജ്‌യാല്‍ ഫെസ്റ്റിവല്‍: മെയ്ഡ് ഇന്‍ ഖത്തര്‍ സിനിമകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

ദോഹ: നവംബര്‍ 18 മുതല്‍ 23വരെ നടക്കുന്ന എട്ടാമത് അജ്‌യാല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മെയ്ഡ് ഇന്‍ ഖത്തര്‍ സിനിമകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ പ്രതിഭാധനരായ പ്രാദേശിക ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരണാത്മക, ഡോക്യുമെന്ററി സൃഷ്ടികളാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
അജ്‌യാലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണിത്. കൂടാതെ ഏറ്റവും ജനപ്രീതിയേറിയ ഇനങ്ങളിലൊന്നുമാണ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അവരുടെ സൃഷ്ടികള്‍ ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ വേദിയായി മെയ്ഡ്് ഇന്‍ ഖത്തര്‍ പ്രവര്‍ത്തിക്കുന്നു. ഖത്തരികളും ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുമായ 23 സംവിധായകരുടെ ആകര്‍ഷകമായ 22 ചിത്രങ്ങളാണ് കഴിഞ്ഞവര്‍ഷം മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്.
ഖത്തരിയോ സാധുവായ റസിഡന്‍സ് പെര്‍മിറ്റുള്ള പ്രവാസിയോ രചനയോ സംവിധാനമോ നിര്‍മാണമോ ചെയ്തതായ ഏതു ദൈര്‍ഘ്യത്തിലുള്ള വിവരണാത്മക, ഡോക്യുമെന്ററി സിനിമകളെയാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ഖത്തറിലാണ് ചിത്രീകരിക്കേണ്ടത്. അതല്ലെങ്കില്‍ ചിത്രത്തിന്റെ കഥ ഖത്തറിനെ ചുറ്റിപ്പറ്റിയുള്ളതായിരിക്കണം. ഫെസ്റ്റിവലിന്റെ സമാപനത്തില്‍ വിജയികളായ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് അജ്‌യാല്‍ ഫിലിം ഫണ്ട് മുഖേനയുള്ള ചലച്ചിത്ര വികസന ഫണ്ട് ലഭ്യമാക്കും.
ഈ വര്‍ഷത്തെ മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍, മികച്ച വിവരണ അവാര്‍ഡ്, മികച്ച ഡോക്യുമെന്ററി അവാര്‍ഡ്, മികച്ച പ്രകടനത്തിനുള്ള അബ്ദുല്‍ അസീസ് ജാസിം അവാര്‍ഡ്, പ്രത്യേക ജൂറി പരാമര്‍ശം എന്നീ നാലു വിഭാഗങ്ങളെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സെപ്തംബര്‍ മൂന്നുവരെ ഡിഎഫ്‌ഐയുടെ വെബ്‌സൈറ്റ് മുഖേന മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മൂന്നു പെണ്‍കുട്ടികള്‍ ജീവിതത്തിലേക്ക്; അല്‍ശമ്മാരി ഇപ്പോള്‍ ഹീറോയാണ്

അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ ശുചിത്വ ലംഘനങ്ങള്‍ കണ്ടെത്തി