in

അല്‍വഖ്‌റ നടപ്പാത ഉദ്ഘാടനം ചെയ്തു

അല്‍വഖ്‌റ നടപ്പാത ഉദ്ഘാടനം ചെയ്തപ്പോള്‍

ദോഹ: പാരിസ്ഥിതിക സുസ്ഥിര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അല്‍വഖ്‌റ നടപ്പാത ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ അല്‍വഖ്‌റ മുനിസിപ്പാലിറ്റിയാണ് നടപ്പാത തുറന്നത്. ഖത്തര്‍ സുസ്ഥിരതാവാരം 2020, യുനസ്‌കോ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഓഫ് ലേണിങ് സിറ്റീസില്‍ അല്‍വഖ്‌റക്ക് അംഗത്വം എന്നീ നേട്ടങ്ങളുടെ ഭാഗമായിക്കൂടിയാണ് നടപ്പാത സജ്ജമാക്കിയത്. പാരിസ്ഥിതിക സുസ്ഥിരതക്ക് അനുസൃതമായാണ് പുതിയ നടപ്പാതയെന്ന് വഖ്‌റ മുനിസിപ്പാലിറ്റിയുടെ പ്രതിനിധി ഉമര്‍ അല്‍ജാബര്‍ പറഞ്ഞു. ലൈറ്റിങിനായി പരിസ്ഥിതി സൗഹൃദ വസ്തുക്കളും നടപ്പാതയില്‍ ഇരിപ്പിടങ്ങളും മറ്റും സജ്ജമാക്കുന്നതിനായി റീസൈക്കിള്‍ വസ്തുക്കളുമാണ് ഉപയോഗിച്ചിരിക്കുന്നത്. സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 350 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നടപ്പാത. ഖത്തര്‍ സുസ്ഥിരതാ വാരത്തില്‍ നിര്‍ദ്ദേശിച്ച ആശയത്തിന് അനുസൃതമായി നടപ്പാതയില്‍ നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. അല്‍വഖ്‌റ പബ്ലിക് ബീച്ച്, വഖ്‌റ ഫാമിലി ബീച്ച് എന്നിവിടങ്ങളിലെല്ലാം സോളാര്‍ ലൈറ്റിങ് സംവിധാനമാണ് നടപ്പാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്‍-സ്‌റ്റോര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

കല്യാണ്‍ ജൂവലേഴ്‌സില്‍ ഉത്സവകാല ഓഫറുകള്‍ക്ക് തുടക്കമായി