in

അല്‍ഖോര്‍ മുനിസിപ്പാലിറ്റി ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തി

അല്‍ഖോര്‍ മുനിസിപ്പാലിറ്റിയില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഭക്ഷ്യകേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നു

ദോഹ: അല്‍ഖോര്‍ ആന്റ് അല്‍ദഖീറ മുനിസിപ്പാലിറ്റി ഭക്ഷ്യ ഔട്ട്‌ലെറ്റുകളിലും വിവിധ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി.
ഈ വര്‍ഷം ആദ്യപാദത്തില്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ള വിവിധ മേഖലകളിലായി 2119 സാധാരണ പരിശോധനാ പര്യടനങ്ങളും 268 പരിശോധനാ ക്യാമ്പയിനുകള്‍ നടത്തി. 26 നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. മനുഷ്യോപയോഗയോഗ്യമായ ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണം സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് 268 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാമ്പയിന്റെ ഭാഗമായി റസ്റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പഴം പച്ചക്കറി ഷോപ്പുകള്‍, കശാപ്പുകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധനകള്‍ നടത്തി. സ്ഥാപനങ്ങള്‍ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പരിശോധന. ഭക്ഷ്യോത്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, ഗതാഗതം, ഉത്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയിലെല്ലാം സുരക്ഷാ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പരിശോധനയുടെ ലക്ഷ്യമായിരുന്നു. അറവുശാലകളിലും മത്സ്യമാര്‍ക്കറ്റുകളിലും ആരോഗ്യ നിരീക്ഷണ വകുപ്പിലെ വെറ്ററിനറി വിദഗ്ദ്ധര്‍ പരിശോധനയും മേല്‍നോട്ടവും നടത്തുന്നുണ്ട്. മനുഷ്യോപയോഗ യോഗ്യമായ മാംസവും മത്സ്യവുമാണ് വില്‍പ്പന നടത്തുന്നതെന്ന് ഉറപ്പാക്കുന്നുണ്ട്. മനുഷ്യോപയോഗ യോഗ്യമല്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് കന്നുകാലികളുടെ മാംസം നശിപ്പിക്കുകയും ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റമദാനില്‍ കന്നുകാലികളുടെ വിപണി ലഭ്യത ഉറപ്പാക്കും; പൂര്‍ണ സജ്ജമെന്ന് വിദാം

182 പരിസ്ഥിതി നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു