
ദോഹ: എല്ലാ പ്രീ എന്‍ഡ്രി പെര്‍മിറ്റുകളും(വിസകള്‍) മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴി നീട്ടാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
വിസ കാലാവധി കഴിയുന്നതിന് മൂന്ന് ദിവസം മുമ്പ് മെട്രാഷ് 2 വഴി വിസ ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ വിസ നീട്ടുന്നതിനുള്ള സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് ഈ സംവിധാനം.
കോവിഡ് പശ്ചാത്തലത്തില്‍ ഓഫീസുകളിലെ തിരക്ക് കുറക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സേവനം നല്‍കുകന്നതിനും ഈ സേവനം സഹായിക്കും.