6 മാസത്തിനകം കോവിഡ് മാറിയവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

ദോഹ: ഖത്തറിലേക്ക് വരുന്നവരെല്ലാം യാത്രയുടെ 72 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം. ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച മെഡിക്കല്‍ സെന്ററുകള്‍ അല്ലെങ്കില്‍ ലബോറട്ടറികളിലായിരിക്കണം പരിശോധിക്കേണ്ടതെന്നും പ്രൈമറി ഹെല്‍ത് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ. മറിയം അലി അബ്്ദുല്‍മാലിക് അറിയിച്ചു.
അതിനിടെ 6 മാസത്തിനകം കോവിഡ് ഭേദമായവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് മാറിയ ഒരാള്‍ പിന്നീട് രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ രോഗമുണ്ടെന്ന് സംശയിക്കുകയോ ചെയ്താലും അണുബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ അയാള്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കപ്പെടും. ആരോഗ്യകേന്ദ്രത്തില്‍ നിന്നും രോഗം ഭേദമായതിന്റെ രേഖ ആവശ്യമാണ്. ഇത്തരക്കാരും യാത്രക്ക് മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.