in , ,

ഉപഭോക്താക്കള്‍ക്ക് തുടര്‍ സേവനം ഉറപ്പാക്കി അല്‍മീര

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അല്‍മീര ബ്രാഞ്ചുകള്‍ സാധാരണരീതിയില്‍ പ്രവര്‍ത്തനം തുടരും. ആവശ്യാനുസരണം പ്രവര്‍ത്തന മണിക്കൂറുകള്‍ ദീര്‍ഘിപ്പിക്കുമെന്നും അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി പ്രഖ്യാപിച്ചു. നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെയുള്ള ഉത്പന്ന വിതരണം അല്‍മീര ഉറപ്പാക്കുന്നത്.
ചരക്കുവിതരണം സുഗമമായി തുടരുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. എല്ലാ സ്റ്റോറുകളും ശുചീകരിച്ചുകൊണ്ട് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നു.
അല്‍മുഖൈനിസ് മേഖലയിലെ തൊഴിലാളികള്‍ക്ക പലചരക്ക് ഉത്പന്നങ്ങളും മറ്റു സാമഗ്രികളും ലഭ്യമാക്കുന്നതിനായി താല്‍ക്കാലിക ബ്രാഞ്ച് തുറന്നിട്ടുണ്ട്. 48 മണിക്കൂറിനുള്ളിലാണ് ഇവിടെ ബ്രാഞ്ച് സജ്ജമാക്കിയത്. കോവിഡ് വ്യാപനത്തിനെതിരായ ഖത്തറിന്റെ മുന്‍കരുതല്‍ നയങ്ങളെ പിന്തുണക്കുകയാണ് ലക്ഷ്യം. മുഖൈനിസിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ തടസങ്ങളില്ലാതെ ലഭിക്കും. കോവിഡിന്റെ വ്യാപനം തടയുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് സുരക്ഷാ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്.
ഈ ദുഷ്‌കരമായ സമയത്ത് ഉപഭോക്താക്കള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായി അല്‍മീര ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ യൂസുഫ് അലിഅല്‍ ഉബൈദാന്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ സജ്ജമാണ്. വരാനിരിക്കുന്ന മാസങ്ങളിലേക്ക് സ്‌റ്റോക്ക് സുരക്ഷിതമാക്കിയിട്ടുണ്ട്. അണുബാധ ഇല്ലാതാക്കുന്നതിനും സ്റ്റോറുകള്‍ സുരക്ഷിതമാക്കുന്നതിനും ഉത്പ്പന്നങ്ങള്‍, ട്രോളികള്‍, മറ്റ് സാധാരണ ഇനങ്ങള്‍ എന്നിവ പതിവായി ശുചിത്വവല്‍ക്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാ ശാഖകളും വൃത്തിയായി സൂക്ഷിക്കുന്നുവെന്നതിനൊപ്പം ഈ പ്രതിസന്ധിയുടെ സമയത്തും ഖത്തറിലെ ഓരോ വ്യക്തിക്കും ഭക്ഷണം, ശുചീകരണ സാമഗ്രികള്‍, മറ്റുത്പന്നങ്ങള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ടെന്ന്് ഉറപ്പാക്കാനും അല്‍മീര ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രോളികളും മെഷീനുകളും ഉള്‍പ്പടെയുള്ളവ ദിവസവും ശുചീകരിക്കുന്നുണ്ട്. സ്റ്റോറുകളും തുടര്‍ച്ചയായി വൃത്തിയാക്കുന്നുണ്ട്. സ്‌റ്റോറുകളിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ജീവനക്കാരുടെയും വ്യാപാരികളുടെയും താപനില അളക്കുന്നുണ്ട്. കൂടാതെ മറ്റു ശുചീകരണ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കടകളടക്കും; ബാര്‍ബര്‍ഷോപ്പുമില്ല

ഊരിദൂ ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു