
ദോഹ: കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കിടയില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളും ഓണമാഘോഷിക്കുമ്പോള്‍ ആശംസകളുമായി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലും. മലയാള ഭാഷയിലാണ് അംബാസിഡര്‍ ട്വിറ്റര്‍ വഴി ആശംസകള്‍ നേര്‍ന്നത്. ” എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍… ഹാപ്പി ഓണം ടു എവരി വണ്‍” എന്നാണ് അംബാസിഡറുടെ സന്ദേശം.