in

സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കര്‍മ്മപദ്ധതിയില്‍ ഭേദഗതി; മിശ്ര പഠനസംവിധാനം നടപ്പാക്കും

ദോഹ: സെപ്തംബര്‍ ഒന്നിന് അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ വിദ്യാര്‍ഥികളുടെ സ്‌കൂളുകളിലേക്കുള്ള മടക്കത്തിനായി പ്രഖ്യാപിച്ച മൂന്നുഘട്ട കര്‍മ്മപദ്ധതിയില്‍ ഭേദഗതി. ക്ലാസ് റൂം പഠനത്തിനൊപ്പം ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തി മിശ്ര പഠന സംവിധാനം നടപ്പാക്കും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സ്‌കൂള്‍ തുറക്കുന്നതിനുള്ള പദ്ധതിയില്‍ മാറ്റങ്ങളുണ്ടാകും. അധ്യയനവര്‍ഷത്തിന്റെ ആദ്യ സെമസ്റ്ററില്‍ മിശ്രിത പഠനം ബാധകമാക്കും. പൊതു, സ്വകാര്യ സ്‌കൂളുകള്‍, പ്രീ സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലുടനീളം വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഓണ്‍ലൈന്‍, ക്ലാസ് റൂം അധിഷ്ഠിത പഠനങ്ങളുടെ സംയോജനം നടപ്പിലാക്കാനാണ് തീരുമാനം. കോവിഡ് പടരാതിരിക്കാനും അണുബാധയുടെ നിരക്ക് തടയുന്നതിനുമായി ആവശ്യമായ മുന്‍കരുതല്‍ നടപടികളെക്കുറിച്ച് പൊതുജനാരോഗ്യമന്ത്രാലയവുമായി നടത്തിയ ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍. സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ അക്കാദമിക് പ്രത്യാഘാതങ്ങളും പുതിയ അധ്യയന വര്‍ഷത്തിന്റെ കാലതാമസവും ലഘൂകരിക്കുകയെന്നതും ലക്ഷ്യമാണ്.
പുതിയതായി വരുത്തിയ മാറ്റങ്ങള്‍ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം സ്‌കൂളിലെത്തിയാല്‍ മതിയാകും. പ്രതിദിനം സ്‌കൂളിലെ പരമാവധി ഹാജര്‍നിരക്ക് ശേഷിയുടെ 30 ശതമാനം വരെ മാത്രമായിരിക്കണം. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ക്ലാസുകളില്‍ പങ്കെടുക്കാനും ലബോറട്ടറി പരീക്ഷണങ്ങളും പരിശോധനകളും നടത്താനും സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

40,000 മത്സ്യക്കുഞ്ഞുങ്ങളെക്കൂടി കടലിലേക്ക് തുറന്നുവിട്ടു

ഖത്തറില്‍ 257 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണം 1.13 ലക്ഷം കവിഞ്ഞു