in

സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ കൂട്ടായ സഹകരണം ആവശ്യമെന്ന് അമീര്‍

ദോഹ: മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടുന്നതില്‍ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും വേണമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി.
കുറഞ്ഞ എണ്ണവിലയും ആഗോള സാമ്പത്തിക മാന്ദ്യവുമാണ് മഹാമാരി അടയാളപ്പെടുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥയില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കും ഊര്‍ജ കയറ്റുമതി പ്രധാന വരുമാന മാര്‍ഗമായ രാജ്യങ്ങള്‍ക്കും അടുത്ത ഘട്ടം സാമ്പത്തികവും ധനകാര്യപരവുമായി എളുപ്പമായിരിക്കില്ലെന്നാണ് വസ്തുനിഷ്ടമായ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ആ ഘട്ടം മറികടക്കാന്‍ ആവശ്യമായ നടപടികളും നടപടിക്രമങ്ങളും ഖത്തര്‍ സ്വീകരിക്കും. ഇതിനായി പഠനങ്ങള്‍ ആരംഭിക്കുകയും അതിനുള്ള പദ്ധതികള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളെ നേരിടാന്‍ ജനങ്ങളുടെ സഹകരണം നിര്‍ണായകമാകും. ദേശീയ ഉത്തരവാദിത്തം ആവശ്യപ്പെടുന്നത് ഇതാണ്. നമ്മുടെ സമ്പദ്വ്യവസ്ഥ ഊര്‍ജവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ബന്ദികളാകരുത്.
സമ്പദ്വ്യവസ്ഥയെ ഉദാരവല്‍ക്കരിക്കുന്നതിനും ഭാവിയില്‍ അത്തരം മാറ്റങ്ങളുടെ ആഘാതം പരിമിതപ്പെടുത്തുന്നതിനുമായി സമൂല പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പ്രശ്‌നം പുതിയതല്ല, ഞങ്ങള്‍ ഇത് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തു. ഇപ്പോള്‍ പ്രവര്‍ത്തനത്തിനുള്ള സമയമാണ്- അമീര്‍ പറഞ്ഞു. പുണ്യമാസത്തിന്റെ ആരംഭത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അമീര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. റമദാന്‍ ഖത്തറിനും അറബ് ഇസ്‌ലാമിക് ഉമ്മത്തിനും മുഴുവന്‍ മനുഷ്യവര്‍ഗത്തിനും കൃപയുടെയും അനുഗ്രഹത്തിന്റെയും മാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ധപ്പെട്ട ഏജന്‍സികളുമായി കൂടിയാലോചിച്ച് വിവിധ മേഖലകള്‍ ക്രമേണ തുറക്കുന്നതിനുള്ള ഉചിതമായ സമയം പരിശോധിക്കും.
പക്ഷെ ക്വാറന്റൈനിലേക്ക് മാറ്റേണ്ട ആവശ്യമുള്ള എല്ലാ കേസുകളും തിരിച്ചറിയുന്നുവെന്നും വ്യക്തികള്‍, സ്ഥാപനങ്ങള്‍, വാണിജ്യ സ്‌റ്റോറുകള്‍, വിവിധ യൂട്ടിലിറ്റികള്‍ എന്നിവ കര്‍ശനമായ പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കിയശേഷം മാത്രമായിരിക്കുമത്. ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടത്തിലാക്കില്ല. സ്‌ക്രീനിങ് പ്രക്രിയ്യയും ഒറ്റപ്പെടലിലേക്ക് മാറ്റേണ്ട കേസുകളുടെ പരിശോധനയും രോഗനിര്‍ണയവും സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയശേഷവും നിര്‍ബന്ധമായും തുടരണം. അല്ലെങ്കില്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം വീണ്ടുമുണ്ടാകും. ആവശ്യമെങ്കില്‍ ആവശ്യമായ നടപടികള്‍ വീണ്ടും സ്വീകരിക്കാന്‍ മടിക്കില്ല- അമീര്‍ പറഞ്ഞു.
പകര്‍ച്ചവ്യാധിയെ നേരിടാന്‍ വലിയ ഫണ്ട് അനുവദിച്ചതിനാല്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഈ നിര്‍ണായക ഘട്ടത്തെ സുരക്ഷിതമായി മറികടക്കാന്‍ കഴിയും. സ്വകാര്യമേഖലയ്ക്ക് സാമ്പത്തിക പ്രോത്സാഹനപരമായ പാക്കേജ് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അമീര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മിസഈദ് ആസ്പത്രിയിലും കോവിഡ് ചികിത്സ

അമീറിന്റെ ഉത്തരവ്: കൂടുതല്‍ മെഡിക്കല്‍ സഹായം ഇറാനിലെത്തിച്ചു