in ,

ജോ ബൈഡനും കമല ഹാരിസിനും അമീറിന്റെ അഭിനന്ദനം

  • ഇരുരാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതൽ സുദൃഢമാകും: ഖത്തർ

ദോഹ: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി അഭിനന്ദിച്ചു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡ്‌ലിലാണ് പുതിയ വൈറ്റ് ഹൗസ് അധിപന് അമീര്‍ അഭിനന്ദം രേഖപ്പെടുത്തിയത്. ഇരു രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് അമീര്‍ വിശ്വാസം പ്രകടിപ്പിച്ചു.
”യു എസ് പ്രസിഡന്റു തെരഞ്ഞടുപ്പില്‍ വിജയിച്ച ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അനുമോദനം. യു എസിലെ ജനങ്ങള്‍ക്ക് നന്മകള്‍ നേരുന്നു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ബലപ്പെടുത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു”- അമീര്‍ ട്വീറ്റ് ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രേവ് ഹാര്‍ട്‌സ് പുരസ്‌കാരങ്ങള്‍

ആരോഗ്യസുസ്ഥിതിക്ക് ഹരിത നിര്‍മാണ രീതി അനിവാര്യം: ക്യുജിബിസി