in

അമീര്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡറുമായി ചര്‍ച്ച നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ കെന്നത് മക്കന്‍സിയുമായി ചര്‍ച്ച നടത്തുന്നു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യുഎസിന്റെ മിഡില്‍ഈസ്റ്റിലെ സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ കെന്നത് മക്കന്‍സിയുമായി കൂടിക്കാഴ്ച നടത്തി. അല്‍ബഹര്‍ പാലസിലായിരുന്നു ചര്‍ച്ച. രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണ ബന്ധവും സൈനിക പ്രതിരോധ മേഖലകളിലുള്‍പ്പടെ ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇരുവരും അവലോകനം ചെയ്തു. മേഖലയുടെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും ചര്‍ച്ചയായി. അമേരിക്കന്‍ സേനക്ക് അല്‍ഉദൈദ് വ്യോമതാവളത്തില്‍ ആതിഥേയത്വം നല്‍കിയതിനും തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ പ്രധാന പങ്കാളിയെന്ന നിലയില്‍ ഖത്തറിന്റെ നിര്‍ണായക പങ്കാളിത്തത്തിനും കമാന്‍ഡര്‍ കെന്നത് മക്കന്‍സി അമീറിന് നന്ദി അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഓഗസ്റ്റ് ഒന്നു മുതല്‍ നഴ്‌സറികളും ശിശുപരിചരണ കേന്ദ്രങ്ങളും തുറക്കും

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ ഖത്തറില്‍