in

അമീര്‍ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ കൈമാറി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വിവിധ അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍ കൈമാറി. വിവിധ സൗഹൃദ രാജ്യങ്ങളുടെ ഭരണാധികാരികളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഈദ് ആശംസകള്‍ പങ്കുവെച്ചത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ഹുസൈന്‍, ഇറാഖ് പ്രസിഡന്റ് ഡോ.ബര്‍ഹം സാലിഹ്, ടുണീഷ്യന്‍ പ്രസിഡന്റ് കയിസ് സെയ്ദ്, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മാജിദ് തെബ്ബൗനെ, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, സൊമാലിയ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി ഫര്‍മാജോ എന്നിവരുമായി അമീര്‍ ഈദ് ആശംസകള്‍ കൈമാറി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കി

കുട്ടികളെയും യാത്രക്കാരായി പരിഗണിക്കും; എണ്ണം രണ്ടില്‍ കവിഞ്ഞാല്‍ നിയമനടപടി