Saturday, August 15ESTD 1934

അമീര്‍ ഈദുല്‍ അദ്ഹ ആശംസകള്‍ കൈമാറി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വിവിധ അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്ക് ഈദുല്‍ അദ്ഹ ആശംസകള്‍ കൈമാറി. വിവിധ സൗഹൃദ രാജ്യങ്ങളുടെ നേതാക്കളില്‍നിന്നും ആശംസകള്‍ അമീര്‍ സ്വീകരിച്ചു.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ഹുസൈന്‍, ഇറാഖ് പ്രസിഡന്റ് ഡോ.ബര്‍ഹം സാലിഹ്, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, സൊമാലിയ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി ഫര്‍മാജോ, ടുണീഷ്യന്‍ പ്രസിഡന്റ് കയിസ് സെയ്ദ്് എന്നിവരുമായി അമീര്‍ ഈദ് ആശംസകള്‍ കൈമാറി. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി അറബ് ഇസ്‌ലാമിക്് രാജ്യങ്ങളുടെ വൈസ്പ്രസിഡന്റുമാര്‍, കിരീടാവകാശികള്‍ തുടങ്ങിയവര്‍ക്കും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ക്കും ഈദ് ആശംസകള്‍ കൈമാറി. ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദിന്റെ ഈദ് ആശംസകള്‍ അമീര്‍ സ്വീകരിച്ചു.

error: Content is protected !!