
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെയുമായി ചര്‍ച്ച നടത്തി. അല്‍ബഹര്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. സൈനിക, പ്രതിരോധ മേഖലകളിലുള്‍പ്പടെ രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണ ബന്ധവും അവ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. മേഖലയുടെ സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും ചര്‍ച്ചയായി.