Friday, September 18ESTD 1934

അമീര്‍ താലിബാന്‍ രാഷ്ട്രീയകാര്യാലയ മേധാവിയുമായി ചര്‍ച്ച നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഫ്ഗാന്‍ താലിബാന്റെ രാഷ്ട്രീയകാര്യാലയ മേധാവി മുല്ല അബ്ദുല്‍ഗാനി ബരാദറുമായി ചര്‍ച്ച നടത്തുന്നു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഫ്ഗാന്‍ താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മുല്ല അബ്ദുല്‍ഗാനി ബരാദറുമായും പ്രതിനിധിസംഘവുമായും ചര്‍ച്ച നടത്തി. അമീരി ദിവാന്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബരാദറും സംഘവും. അഫ്ഗാന്‍ കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് അമീര്‍ പറഞ്ഞു.
ഈ ചര്‍ച്ചകള്‍ വിജയകരമാകുമെന്നും ദേശീയ ഐക്യം, പുരോഗതി, അഭിവൃദ്ധി എന്നിവയ്ക്കുള്ള അഫ്ഗാന്‍ ജനതയുടെ അഭിലാഷങ്ങള്‍ കൈവരിക്കുമെന്നും അമീര്‍ ആശംസിച്ചു. ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചതിനും അഫ്ഗാനിസ്താനില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ സ്ഥാപിക്കുന്നതിനുള്ള പിന്തുണാ നിലപാടിനും ബരാദര്‍ അമീറിന് ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.
അഫ്ഗാന്‍ സര്‍ക്കാരിന്റെ ദേശീയ അനുരജ്ഞന ഹൈ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ല അബ്ദുല്ലയുമായും അമീര്‍ ചര്‍ച്ച നടത്തി.

error: Content is protected !!