Tuesday, January 26ESTD 1934
Shadow

കുവൈത്ത് കിരീടാവകാശിയുടെ സന്ദേശം അമീര്‍ സ്വീകരിച്ചു

കുവൈത്ത് ഡെപ്യൂട്ടി അമീറിന്റെ പ്രതിനിധി അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുന്നു

ദോഹ: കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ രേഖാമൂലമുള്ള സന്ദേശം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു.
പൊതുവായ ആശങ്കകളുള്ള വിവിധ വിഷയങ്ങളും സഹോദര ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സന്ദേശം.
അമീരി ദിവാനില്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കുവൈത്ത് ഡെപ്യൂട്ടി അമീറിന്റെ പ്രതിനിധിയും വിദേശകാര്യ മന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹാണ് സന്ദേശം കൈമാറിയത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും കുവൈത്ത് ഡെപ്യൂട്ടി അമീറിന്റെ പ്രതിനിധിയുമായി ചര്‍ച്ച നടത്തി.

error: Content is protected !!