ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന അഞ്ചാമത് രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശിച്ചു. ഈ മാസം 11വരെയാണ് സുഹൈല്‍ പ്രദര്‍ശനം .19 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. വേട്ട ആയുധങ്ങള്‍, റൈഫിളുകള്‍ എന്നിവയുമായി ബന്ധപ്പെട്ടവ ഉള്‍പ്പടെ 160 രാജ്യാന്തര കമ്പനികളുടെ സാന്നിധ്യം ഇത്തവണയുണ്ട്. സഊദി അറേബ്യ, സുഡാന്‍, കുവൈത്ത്, ജര്‍മ്മനി, യുകെ, യുഎസ്, സ്‌പെയിന്‍, ഇറ്റലി, പാകിസ്താന്‍, ബെല്‍ജിയം, പോളണ്ട്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, റഷ്യ, ഫ്രാന്‍സ്, ലബനാന്‍, ന്യൂസിലാന്റ് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

വിവിധ പവലിയനുകളില്‍ അമീര്‍ സന്ദര്‍ശനം നടത്തി. വേട്ട ആയുധങ്ങള്‍, അത്യാധുനിക ഉപകരണങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, സാഹസികത-ട്രെക്കിങ് സംവിധാനങ്ങള്‍, ഫാല്‍ക്കണുകള്‍, വേട്ടയാടല്‍, സ്‌നിപ്പിങ് ഉപകരണങ്ങള്‍, വിവിധതരം തോക്കുകള്‍, സ്‌നിപ്പിങ് യാത്രക്കുള്ള ആര്‍ട്ട്‌ബോര്‍ഡുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഉദ്യോഗസ്ഥര്‍ അമീറിനോടു വിശദീകരിച്ചു.
https://www.instagram.com/p/CTmQOdGFckY/?utm_medium=copy_link
https://www.instagram.com/p/CTmGrnljPHJ/?utm_medium=copy_link