in ,

ഒത്തുചേരല്‍ വിലക്ക് ലംഘിക്കുന്നവരെ പിടികൂടാന്‍ റോബോട്ടുകളും

ദോഹ: കോവിഡ്-19 വ്യാപന പ്രതിരോധ ഭാഗമായി പൊതുസ്ഥലങ്ങളിലെ ഒത്തുചേരല്‍ നിരോധിച്ച സാഹചര്യത്തില്‍ നിയമലംഘകരെ പിടികൂടാന്‍ റോബോട്ടുകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നു. സ്ട്രീറ്റുകളില്‍ റോബോട്ടുകളുടെ പട്രോളിങിന് ആഭ്യന്തരമന്ത്രാലയം തുടക്കംകുറിച്ചിട്ടുണ്ട്. അല്‍ അസാസ് എന്നറിയപ്പെടുന്ന റോബോട്ടുകളെയാണ് നിയോഗിച്ചിരിക്കുന്നത്. എട്ടു ക്യാമറകളാണ് റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തൊട്ടാകെ പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ ഒത്തുചേരാനിടയുള്ള പ്രദേശങ്ങളിലും റോബോട്ടുകള്‍ പട്രോളിങ് നടത്തും. ലംഘകരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ റോബോട്ടുകളുടെ നിരീക്ഷണം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ പരമാവധി രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്നു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. ഒത്തുചേരലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് സംബന്ധിച്ചും നിയമലംഘകര്‍ക്കുള്ള ശിക്ഷകളെക്കുറിച്ചുമെല്ലാം ഡ്രോണുകളില്‍ മൈക്കുകള്‍ ഘടിപ്പിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ട്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളീസ്, തമിഴ്, സിംഹളീസ് ഭാഷകളിലെല്ലാം ബോധവത്കരണം നടത്തുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ്: ശ്വസന പ്രശ്‌നങ്ങളുള്ള രോഗികള്‍ മുന്‍കരുതലുകളെടുക്കണമെന്ന് എച്ച്എംസി

സാമൂഹിക അകലം പാലിച്ച് രക്തദാനം, മാതൃകയായി ഖത്തര്‍ കെ.എം.സി.സി