in

ഉപരോധ വാര്‍ഷികം: ഫോട്ടോകളും വീഡിയോകളും ക്ഷണിച്ചു

ലുസൈല്‍ എകസ്പ്രസ്സ് വേയിലെ ഇന്റര്‍ചേഞ്ച് 5/6ലെ കമാനങ്ങള്‍

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ഫോട്ടോകളും വീഡിയോകളും ക്ഷണിച്ചു. മൂന്നാം വാര്‍ഷികത്തിന്റെ ഓര്‍മക്കായി ചിത്രങ്ങളും വീഡിയോകളും സമര്‍പ്പിക്കാന്‍ ഖത്തര്‍ മ്യൂസിയംസും പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമാണ് ആഹ്വാനം ചെയ്തത്. ഖത്തറിലെ എല്ലാവര്‍ക്കും ഇതില്‍ പങ്കാളികളാകാം.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളു ഖത്തറിലെ ഏറ്റവും വലിയ സ്മാരകപ്രതീകമായി ലുസൈല്‍ എകസ്പ്രസ്സ് വേയില്‍ നിലകൊള്ളുന്ന ഇന്റര്‍ചേഞ്ച് 5/6ലെ കമാനങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഒന്നിനു മുന്‍പ് ചിത്രങ്ങളും വീഡിയോകലും സമര്‍പ്പിക്കണം. ജൂണ്‍ അഞ്ചിന് രാത്രിയായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവ കമാനത്തില്‍ പ്രദര്‍ശിപ്പിക്കുക. ഉപരോധത്തിനുശേഷം കമ്യൂണിറ്റിയുടെ ഉത്തേജനവും ഐക്യവും നിങ്ങള്‍ എങ്ങനെയാണ് അനുഭവിക്കുകയും സാക്ഷ്യംവഹിക്കുകയും ചെയ്തതെന്നത് പങ്കിടാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഖത്തര്‍ മ്യൂസിയംസിന്റെ ജമഛുലിഇമഹഹ@ൂാ.ീൃഴ.ൂമ എന്ന ഇമെയില്‍ വിലാസത്തിലേക്ക് വലിയ ഫയലുകള്‍ വിട്രാന്‍സ്ഫര്‍ മുഖേനയോ ഡ്രോപ്‌ബോക്‌സ് ലിങ്ക് മുഖേനയോ അയക്കാം. 5/6കമാനങ്ങളില്‍ തല്‍സമയ ഇന്‍സ്റ്റലേഷനായി സൃഷ്ടികള്‍ തെരഞ്ഞെടുത്തവരെ ഇ-മെയില്‍ മുഖേന വിവരമറിയിക്കും.
ജൂണ്‍ ഒന്നിനുശേഷം സമര്‍പ്പിക്കുന്ന എന്‍ട്രികളും സ്വീകരിക്കുമെങ്കിലും ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ ഡിജിറ്റല്‍ ആര്‍ക്കൈവിലേക്കായിരിക്കും ചേര്‍ക്കുക. ലുസൈല്‍ എക്‌സ്പ്രസ്‌വേയും പദ്ധതിയുടെ ഭാഗമായ രാജ്യത്തെ തന്നെ ഏറ്റവും വലുതും ഉയരമേറിയതുമായ സ്മാരക കമാനവും 2018ലാണ് ഉദ്ഘാടനം ചെയ്തത്. 2017 ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന്റെ സ്മരണാര്‍ഥമാണ് ഇന്റര്‍ചേഞ്ചിന് 5/6 എന്ന് നാമകരണം ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വെളിയംകോട് സ്വദേശി ഖത്തറില്‍ നിര്യാതനായി

ഇഹ്തിറാസ് ആപ്പ് ഇന്നു മുതല്‍ നിര്‍ബന്ധം