
ദോഹ: ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് അംഗവും ഖത്തര്‍ കെഎംസിസി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എപി അബ്ദുര്‍റഹ്മാന്റെ സഹോദരന്‍ എപി ജമാലുദ്ദീന്‍(60) നാട്ടില്‍ നിര്യാതനായി. കുറ്റ്യാടി പാലേരി അറൂപാട്ടില്‍ പരേതനായ മൊയ്തീന്‍ ഹാജിയുടെയും പാത്തുഹജ്ജുമ്മയുടെയും മകനാണ്. 34 വര്‍ഷത്തോളം ഖത്തറില്‍ ശാരേകഹ്‌റുബ, മൈദര്‍ എന്നിവിടങ്ങളില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ലൈല. മക്കള്‍:ജംഷിദ്, ജുനൈദ്, ജസ്‌നിയ. മരുമക്കള്‍: ഹാഷിം, റഫീദ. മറ്റുസഹോദരങ്ങള്‍: അമ്മദ്, അബ്ദുല്ല, പരേതനായ സൂപ്പി മാസ്റ്റര്‍. ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് അനുശോചനം അറിയിച്ചു.