ദോഹ: ഈ മാസം അവസാനം നടക്കുന്ന ഫിഫ (FIFA) അറബ് കപ്പ് (Arab Cup)കാണാനെത്തുന്നവര്‍ക്ക് ‘ഹയ്യാ’ കാര്‍ഡു മായി പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (എസ്.സി- S.C) ഏറ്റവും മികച്ച ഫുട്ബാള്‍ ആസ്വാദനകത്തിന് കായിക പ്രേമികള്‍ക്ക് അവസരമൊരുക്കുകയെന്നതാണ് ലക്ഷ്യം. ഖത്തര്‍(Qatar) അമീര്‍ കപ്പില്‍ പരീക്ഷിച്ച് വിജയം കണ്ട ഫാന്‍ ഐ.ഡിയാണ് ഹയ്യ കാര്‍ഡായി മാറ്റുന്നത്. മത്സരങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത കാണികള്‍ ‘ഹയ്യ കാര്‍ഡ്?’ വഴിയാവും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ഒപ്പം, മത്സര ദിവസങ്ങളില്‍ ദോഹ മെട്രോ സര്‍വീസ്, ട്രാം, മെട്രോ ലിങ്ക് ബസുകളിലെ യാത്രയും സൗജന്യമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കാണികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും ഹയ്യാ ഉപയോഗിക്കാം.
ഫിഫ അറബ് കപ്പിനുള്ള നേരിട്ട് ലഭ്യമാവുന്ന ടിക്കറ്റ് വില്പനയും ആരംഭിച്ചതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (S.C) പ്രൊജക്ട് ലീഡ് ഓഫ് ഫാന്‍ സര്‍വീസ് മേധാവി ഹസന് റബീഅ അല്‍ കുവാരി അറിയിച്ചു. ദോഹ എക്സിബിഷന് സെന്ററിലല് ടിക്കറ്റ്, ഫാന്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് സ്വന്തമാക്കുന്നതിനൊപ്പം ഹയ്യാ കാര്‍ഡിനും അപേക്ഷിക്കാം. നവംബര്‍ 15 മുതലാണ് കാര്‍ഡ് വിതരണം. നേരത്തെ ഓണ്‍ ലൈവന് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് https://fac21.qa/create-account എന്ന വെബ്സൈറ്റ് വഴിയും കാര്‍ഡിന് അപേക്ഷിക്കാവുന്നതാണെന്ന് ടൂര്‍ണമെന്റ് ചീഫ് ഖാലിദ് അല്‍ മൗലവി അറിയിച്ചു.
ഖത്തറിലേക്ക് പ്രവേശിക്കാനും ഹയ്യാ
ദോഹ: അറബ് കപ്പ് കാലയളവില്‍ ഖത്തറിലേക്ക് പ്രവശേിക്കാനും ‘ഹയ്യാ കാര്‍ഡ് മതിയാവും.
ടിക്കറ്റെടുത്ത വിദേശികള്‍ക്ക് ഫാന്‍ ഐ.ഡിയായ ‘ഹയാ കാര്‍ഡ്’ വഴി രാജ്യത്തേക്ക് പ്രവേശനവും സാധ്യമാവും. അറബ് കപ്പിന് കളി കാണാനെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക സന്ദര്‍ശക വിസയോ ഓണ്‍ അറൈവല്‍ വിസയോ ആവശ്യമില്ലെന്നര്‍ത്ഥം. ടിക്കറ്റെടുത്ത ശേഷം, ഓണ്‍ ലൈന്‍ വഴി ഹയാ കാര്‍ഡിനായി അപേക്ഷിച്ച ശേഷം ലഭിക്കുന്ന അപ്രൂവല്‍ ഇ-മെയില്‍ അല്ലെങ്കില്‍ എസ്.എം.എസ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാം. ശേഷം, ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സെന്ററില്‍ നിന്നും ‘ഹയ്യാ കാര്‍ഡ്’ സ്വന്തമാക്കാം.