in

അല്‍ഖോര്‍ പാര്‍ക്ക് മൃഗശാലയില്‍ അറേബ്യന്‍ കാട്ടുപൂച്ചക്ക് പ്രസവം

ദോഹ: അല്‍ഖോര്‍ പാര്‍ക്ക് മൃഗശാലയില്‍ വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ കാട്ടുപൂച്ചക്ക് സുഖപ്രസവം. കാട്ടുപൂച്ചകളില്‍ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ഉപജാതികളിലൊന്നാണ് അറേബ്യന്‍ കാട്ടുപൂച്ചകള്‍. ഇവ പ്രധാനമായും വടക്കന്‍ ഒമാനിലും അറേബ്യന്‍ ഉപദ്വീപിന്റെ ചില ഭാഗങ്ങളിലുമാണ് കാണപ്പെടുന്നത്. പാറകളും കുറ്റിച്ചെടികളുമുള്ള അര്‍ധ മരുഭൂ പ്രദേശങ്ങളാണ് ഇവയുടെ സാധാരണ ആവാസ കേന്ദ്രം. കല്ലുകള്‍ക്കിടയിലും മരച്ചില്ലകളിലെ ദ്വാരങ്ങള്‍ക്കിടയിലും മരുഭൂമിയിലെ ദ്വാരങ്ങളിലുമാണ് ഇവ വസിക്കുന്നത്. വെട്ടുക്കിളികള്‍, കുഞ്ഞെലികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, പ്രാണികള്‍ എന്നിവയെല്ലാമാണ് ഇവയുടെ ഭക്ഷണം. ഒരു പെണ്‍പൂച്ചയുടെ ഗര്‍ഭകാലം 65 ദിവസമാണ്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയും സുഖമായും ഇരിക്കുന്നതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അല്‍ഖോര്‍ പാര്‍ക്കിന്റെ മിനി മൃഗശാലയിലെ ഏഴു വിഭാഗങ്ങളില്‍ 49 ഇനങ്ങളില്‍പ്പെട്ട 315 മൃഗങ്ങളുണ്ട്. ഏഷ്യന്‍ കരടി, രണ്ട് ആഫ്രിക്കന്‍ സിംഹങ്ങള്‍, രണ്ട് ബംഗാള്‍ കടുവകള്‍, രണ്ടു വെള്ളക്കടുവകള്‍, രണ്ടു കറുത്ത ജാഗ്വറുകള്‍, രണ്ടു ചീറ്റകള്‍ എന്നിവയുണ്ട്. വിവിധ തരം മാനുകള്‍, ആഫ്രിക്കന്‍ ഒട്ടകപ്പക്ഷി, മയില്‍, ഗിനിക്കോഴി, ലാമ, കുള്ളന്‍ കുതിരകള്‍, ആമസോണ്‍ പക്ഷികള്‍, സീബ്ര തുടങ്ങിയവയെയെല്ലാം അല്‍ഖോര്‍ പാര്‍ക്കിലെത്തിച്ചിട്ടുണ്ട്. മൃഗപരിപാലനത്തിനായി പ്രത്യേക സൗകര്യവും പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിര്‍ച്വല്‍ രീതിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ച് കത്താറയും ആസ്പയര്‍ സോണും

12 വര്‍ഷം നോമ്പെടുത്ത അഷ്ടമിക്ക് ഇത്തവണ നഷ്ടമായത് കൂട്ടുകാര്‍ക്കൊപ്പമുള്ള പെരുന്നാള്‍