in ,

തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് പോക്കറ്റടി; 5 പേര്‍ അറസ്റ്റില്‍

അറസ്റ്റിലായ ഏഷ്യന്‍ വംശജര്‍

ദോഹ: ഖത്തറിലെ വിവിധ പ്രദേശങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന്  പോക്കറ്റടി നടത്തുകയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തവരെ പൊലീസ് പിടികൂടി. ഏഷ്യന്‍ വംശജരായ 5 പേരാണ് സി.ഐ.ഡിയുടെ പിടിയിലായതെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ നിന്ന് ആസൂത്രിതമായാണ് ഇവര്‍ പണവും സാധനങ്ങളും കൈക്കലാക്കിയിരുന്നതെന്നും ഇരകള്‍ പിന്നീട് നല്‍കിയ പരാതിയിന്മേലാണ് അന്വേഷണം നടന്നതെന്നും അധികൃതര്‍ വിശദീകരിച്ചു. പരാതി കിട്ടിയ ഉടന്‍ ഇത് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. അതേത്തുടര്‍ന്നാണ് 5 പേര്‍ പിടിയിലായത്.

മറ്റു നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ തടിച്ചുകൂടുന്ന ഇടങ്ങളിലും സാധനങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നുന്ന ഇടപെടലുണ്ടായാല്‍ ഉടന്‍ 999 നമ്പരിലോ മെട്രാഷ് 2 മുഖേനയോ  അറിയിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തി

ഷമീനയുടെ അക്ഷരസമാഹാരമേറ്റെടുത്ത് പ്രവാസികളും;  മൂന്നാം പതിപ്പ് ദുബൈയില്‍ പ്രകാശനം ചെയ്തു