in

അഷ്‌റഫ് തൂണേരിയുടെ പിതാവ് നിര്യാതനായി

ചെറുവത്ത് ആലിക്കുട്ടി

ദോഹ: ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരിയുടെ പിതാവ് ചെറുവത്ത് ആലിക്കുട്ടി(72) നാട്ടില്‍ നിര്യാതനായി. കോഴിക്കോട് നാദാപുരം തൂണേരിയിലെ മുസ്‌ലീംലീഗിന്റെ മുന്‍കാല സമുന്നത നേതാവും പൗരപ്രമുഖനും സന്നദ്ധപ്രവര്‍ത്തകനുമായിരുന്നു. അസുഖബാധിതനായി കണ്ണൂര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ചെറുവത്ത് മഠത്തി അമ്മദ് ഹാജിയുടെയും നാദാപുരം കോമ്പി കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. വെല്‍ഫെയര്‍ പാര്‍ട്ടി നാദാപുരം മണ്ഡലം ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സലഫി മസ്ജിദിന്റെ സ്്ഥാപകനാണ്. ഭാര്യമാര്‍: ഓര്‍ക്കാട്ടേരി ചെട്ടിയാം വീട്ടില്‍ കുഞ്ഞാമിന, ഫാത്തിമ. മറ്റു മക്കള്‍: പരേതനായ മുഹമ്മദലി സിറാജ്, മുഹമ്മദലി ഷിഹാബ്(എച്ച്ആര്‍ ഓഫീസര്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍), സിദ്ദീഖുല്‍ അക്ബര്‍(ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍). മരുമക്കള്‍: സൗദമോള്‍ കാലിക്കടവ്, ഷബീബ കുറ്റ്യാടി, ഫര്‍സാനത്ത് തലശേരി. സഹോദരങ്ങള്‍ പരേതരായ മറിയം, അബ്ദുല്ല, സൂപ്പി ഹാജി, ബിയ്യാത്തു, അഡ്വ സി.മൊയ്തു, ഹമീദ്, ഐഷു. എണവള്ളൂര്‍ ജുമ മസ്ജിദില്‍ നാളെ(വ്യാഴം) രാവിലെ പതിനൊന്നിന് ഖബറടക്കും. നിര്യാണത്തില്‍ ചന്ദ്രിക ഖത്തര്‍ മാനേജ്‌മെന്റും ജീവനക്കാരും ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറവും ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയും ഖ്ത്തര്‍ കെ.എം.സി.സി മീഡിയാവിങും അനുശോചിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ വിദേശകാര്യമന്ത്രി കാബൂളില്‍: അഫ്ഗാന്‍ ഇടക്കാല സര്‍ക്കാരുമായി ചര്‍ച്ച നടത്തി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.എ.മുബാറക് നിര്യാതനായി