in ,

12 വര്‍ഷം നോമ്പെടുത്ത അഷ്ടമിക്ക് ഇത്തവണ നഷ്ടമായത് കൂട്ടുകാര്‍ക്കൊപ്പമുള്ള പെരുന്നാള്‍

വര്‍ഷങ്ങളായി ഉറ്റ സൃഹൃത്ത് റിസാനയുടെ വീട്ടിലാണ് നോമ്പുതുറയും പെരുന്നാളുമെല്ലാം ആഘോഷിച്ചിരുന്നത്.

അഷ്ടമിജിത്ത്

ദോഹ: ”കൊറോണ കാലമായതില്‍ ഇത്തവണത്തെ നോമ്പും പെരുന്നാളുമെല്ലാം വീട്ടില്‍ തന്നെയായിരുന്നു. കൂട്ടുകാരോടൊപ്പമുള്ള ഇഫ്താറും സമൂഹ സദ്യകളുമെല്ലാം നഷ്ടപ്പെട്ടതിലുള്ള ചെറിയ വിഷമം ഉണ്ട്്. എന്നിരുന്നാലും പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി പാകം ചെയ്തും പാട്ടുകള്‍ പാടിയും ഞങ്ങള്‍ വീട്ടില്‍ സന്തോഷം പങ്കിട്ടു. കുടുംബ സുഹൃത്തായ അഖിലേച്ചിയിട്ടു തന്ന മൈലാഞ്ചി പുഷ്പങ്ങളാല്‍ നിറഞ്ഞ കൈകള്‍ കൊണ്ട് പാട്ടുകള്‍ക്് താളം പിടിച്ചു….” അല്‍പ്പം സങ്കടത്തോടെ ഇത്തവണത്തെ പെരുന്നാള്‍ വിശേഷം പറയുന്നു 91.7 റേഡിയോ സുനോയിലെ ആര്‍ ജെ അഷ്ടമിജിത്ത്.
ഒരുപൂമ്പാറ്റയെപ്പോലെ പാറി നടന്ന കുട്ടിക്കാലത്തിന്റെ വികൃതികള്‍ക്കിടയിലാണ് അഷ്ടമി നോമ്പിനെയും ചങ്ങാതിയായി കൂടെക്കൂട്ടിയത്. അയല്‍പ്പക്കത്തെ ആന്റിയുടെ സ്‌നേഹ വീട്ടിലെ നിത്യ സന്ദര്‍ശക, ആ വീട്ടില്‍ മകളെപ്പോലെ വളരുന്നതിനിടെയാണ് നോമ്പിന്റെ ശീലങ്ങളും രീതികളും ആദ്യമായി അറിഞ്ഞതും കേട്ടതും. മക്കളില്ലാത്ത റെജിലാന്റിക്ക് കൂട്ടിരിക്കാന്‍ ബാല്യത്തിന്റെ ഏറിയ പങ്കും നിമിത്തമായപ്പോള്‍ അറിയാതെ റമദാന്റെ പുണ്യം അഷ്ടമിയിലേക്കും എത്തി. ഇന്നും ഓമകളിലെ ഇഷ്ട മുഹൂര്‍ത്തങ്ങളാണ് ആന്റിക്കൊപ്പം പങ്കിട്ട അഞ്ചലിലെ നോമ്പു കാലവും പെരുന്നാളുമെല്ലാമെന്ന് അഷ്ടമജിത്ത് പറയുന്നു. നോമ്പിനെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ മുതല്‍ മനസ്സ് മന്ത്രിച്ചു തുടങ്ങിയിരുന്നു. ആന്റിയെ പോലെ എനിക്കും പിടിക്കണം ഒരു നോമ്പ്, രണ്ടാം ക്ലാസുകാരിയുടെ കുറുമ്പാകുമെന്നതിലുമപ്പുറം റെജിലാന്റിയോ അമ്മയോ അച്ചനോ ആദ്യം അതിനെ ഗൗനിച്ചിരുന്നോ, ഇല്ലെന്നാണ് ഇപ്പോഴും വിശ്വാസം. എന്നാല്‍ എന്റെ ഉള്ളിലെ ഉറച്ച തീരുമാനത്തെ തിരിച്ചറിഞ്ഞതോടെ അവര്‍ക്കും സന്തോഷമായി. അതിരാവിലെ ഉണരണമെന്നതും മൂവന്തിയോടടുത്ത ബാങ്ക് വിളി വരെ വെള്ളമിറക്കാതെ കാത്തിരിക്കണെമെന്നുമുള്ള കേള്‍വിയില്‍ തെല്ല് ആശങ്കയുണ്ടായിരുന്നു. റെജിലാന്റിയെ പോലെ വിശപ്പിന്റെ വിളി അറിയണമെന്ന കൊച്ചുമനസ്സിന്റെ വിളിക്കു മുന്നില്‍ എല്ലാ തടസ്സങ്ങളും വഴിമാറുകയായിരുന്നു. അത്താഴത്തിന് വിളിച്ചുണര്‍ത്തിയതും ചൂടുപറക്കുന്ന ചോറുകഴിപ്പിച്ചതും വിഭവ സമൃദ്ധമായ ഇഫ്താറുമൊക്കെ ആന്റി തനിക്കൊരുക്കിയ സമ്മാനങ്ങളായിരുന്നോ എന്ന് പിന്നീട് പലപ്പോഴും ആലോചിച്ചുട്ടണ്ട്.

പെരുന്നാളിന് പുത്തനുടുപ്പ് എടുത്തു തന്നു അമ്മയും

അശ്വതി, അജിത്കുമാര്‍, അഖില്‍ജിത്ത്, ദീപാ അജിത് എന്നിവര്‍ക്കൊപ്പം അഷ്ടമി


13 വര്‍ഷമായി ഖത്തറില്‍ കഴിയുന്ന അഷ്ടമിജിത്ത് 12 വര്‍ഷമായി സ്ഥിരമായി നോമ്പെടുക്കുന്നുണ്ട്. കുട്ടിക്കാലത്തെ ചെറിയ നോമ്പു പിടുത്തത്തിന്റെ ഊര്‍ജ്ജം ഖത്തറിലെത്തിയതോടെ സജീവമായി. പിന്നീടത് കൗമാരത്തിന്റെ കരുത്തിലായി. നോമ്പെടുക്കുന്നവെന്നു പറയുമ്പോള്‍ തന്നെ എല്ലാവരും നല്ല പിന്തുണയാണ്. ഓഫീസിലെ സഹ പ്രവര്‍ത്തകരും മറ്റു സുഹൃത്തുക്കളും വീട്ടുകാരുമെല്ലാം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉറ്റ സൃഹൃത്ത് റിസാനയുടെ വീട്ടിലാണ് നോമ്പുതുറയും പെരുന്നാളുമെല്ലാം ആഘോഷിക്കുന്നത്. നോമ്പും കാല ഭക്ഷണം പാകം ചെയ്തു തന്നും പെരുന്നാളിന് പുത്തനുടുപ്പ് എടുത്തു തന്നും അമ്മയും ഏറെ പ്രോത്സാഹിപ്പിച്ചു. പെരുന്നാള്‍ കോടിയണിഞ്ഞ് സുഹൃത്തിന്റെ വീട്ടിലെത്തി മൈലാഞ്ചിയിട്ടും ഒപ്പന മുട്ടിയുമെല്ലാം വര്‍ഷങ്ങളായി ഈദ് ആഘോഷവും ജീവിതത്തിന്റെ ഭാഗമാണ്. അവിടുത്തെ ഉമ്മൂമ വന്നു ചുണ്ടില്‍ തിരുകിത്തരുന്ന മധുരപലഹാരത്തിന്റെ സ്‌നേഹം എത്രമഹത്തരമാണെന്ന് പലവട്ടം അഷ്്ടമി ആലോചിച്ചിട്ടുണ്ട്്.
തിരുവനന്തപുരം സ്വദേശിയായ അഷ്ടമിജിത് കുട്ടിക്കാലം താമസിച്ച കൊല്ലം അഞ്ചലില്‍ നിന്നാണ് റെജിലാന്റിയും നോമ്പും പെരുന്നാളുമല്ലെ ജീവിത്തിന്റെ ഭാഗമായിക്കിയത്. നോമ്പെടുത്ത് സ്‌കൂളില്‍ പോകുമ്പോഴുള്ള അനുഭവമാണ് ഏറെ രസം. ഉച്ച സമയത്ത് കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പിടിച്ചു നില്‍ക്കുക എന്നത് ഒരു കുട്ടിയെ സംബന്ധിച്ചെടുത്തോളം ഏറെ ശ്രമകരമാണെന്ന് പറയേണ്ടതില്ലല്ലോ. നോമ്പുള്ള ദിവസങ്ങളില്‍ ഉച്ചയൂണിനുള്ള മണി മുഴങ്ങുന്നതോടെ സ്‌കൂളിലെ തണല്‍ മരത്തിന് താഴെ തപസ്സിരുന്ന ദിനങ്ങളെല്ലാം ഇപ്പോഴും ഓര്‍ത്തു ചിരിക്കാറുണ്ട്. നേമ്പെന്ന് കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടോ എപ്പോഴും ആവശേമാണ്. ഒരു ആത്മീയ ചൈതന്യം ഉള്ളിലേക്ക് വിരുന്നകാരനായെത്തുന്നതും എല്ലാവരേയും ചേര്‍ത്തുപിടിക്കാനുള്ള മനസ്സ്പാകപ്പെടുന്നുവെന്നതും സ്വന്തം അനുഭവ സാക്ഷ്യമെന്ന് അഷ്ടടമി പറയുന്നു. അതിനാല്‍ തന്നെ ശിവരാത്രി വ്രതവും, ഏകാദിശിയും മണ്ഡലകാല, ഈസ്റ്റര്‍ നൊയമ്പുമെല്ലാം തന്നിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന നൊയമ്പുകളാണ്. കൊല്ലം അഞ്ചല്‍ സ്വദേശികളായ അജിത് കുമാറിന്റെയും ദീപാ അജിതിന്റെയും മകളാണ് അഷ്ടമിജിത്ത്. മാതാപിതാക്കളും സഹോദരന്‍ അഖില്‍ജിത്തും ഭാര്യ അശ്വതിയും ദോഹയിലുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍ഖോര്‍ പാര്‍ക്ക് മൃഗശാലയില്‍ അറേബ്യന്‍ കാട്ടുപൂച്ചക്ക് പ്രസവം

ഖത്തറില്‍ ഇന്നും കോവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു; മരണസംഖ്യ 28ആയി, 1742 പുതിയ രോഗികള്‍