
ദോഹ: ആസ്പയര്‍ സോണിലെ ഔട്ട്‌ഡോര്‍ വേദികള്‍ വീണ്ടും തുറക്കുന്നു.
കായിക പ്രേമികളെ ലക്ഷ്യമിട്ടാണ് തീരുമാനം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ ദുരന്തനിവാരണ സുപ്രീംകമ്മിറ്റി ഘട്ടംഘട്ടമായി നീക്കുന്നതിനുസൃതമായാണിത്. ഓരോ പിച്ചിലും പരമാവധി പത്തുപേരെ മാത്രമായിരിക്കും അനുവദിക്കുകയെന്ന് ആസ്പയര്‍ സോണ്‍ ട്വീറ്റ് ചെയ്തു.
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ചില വേദികള്‍ കായികാവശ്യങ്ങള്‍ക്കും മറ്റുമായി ലഭ്യമാക്കില്ല. പരിപാടികളുടെ വിശദാംശങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ എണ്ണവും സഹിതം ആസ്പയറില്‍ ഫോം സമര്‍പ്പിക്കണം.