
ദോഹ: ഐസിബിഎഫില്‍ രജിസ്റ്റര്‍ ചെയ്തി സന്നദ്ധ സംഘടനയായ ആസ്റ്റര്‍ വളന്റിയേഴ്സ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ബ്ളഡ് ബാങ്കുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് നാളെ നടക്കും.
സി റിങ് റോഡിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് രക്തദാനം. ഖത്തര്‍ ഐഡിയുള്ളവരും പുറത്തേക്കു പോകാതെ ഖത്തറില്‍ നാലു മാസത്തിലധികം താമസിക്കുന്നവരും 50 കിലോഗ്രാമിലധികം ശരീരഭാരമുള്ളവരും നല്ല ആരോഗ്യ സ്ഥിതിയിലുള്ളവരും തലേ ദിവസം ആറു മണിക്കുറിലധികം ഉറങ്ങിയവരുമായ വ്യക്തികള്‍ക്കു മാത്രമേ ഹമദ് ബ്ലഡ് ബാങ്ക് നിര്‍ദ്ദേശം പ്രകാരം ഖത്തറില്‍ രക്തദാനത്തിന് അനുമതിയുള്ളൂ. മുന്‍പ് കോവിഡ് ബാധിച്ചിട്ടുള്ളവരാണെങ്കില്‍ ഫലം നെഗറ്റിവ് ആയതിന് മൂന്ന് മാസത്തിന് ശേഷം മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ രക്തം ദാനം നിര്‍വഹിക്കാം. എന്നാല്‍ കോവിഡ് ചികിത്സക്കായി പ്ലാസ്മ നല്‍കിയിട്ടുള്ളവര്‍ക്ക്് ഇപ്പോള്‍ രക്തദാനത്തിന് അനുമതിയില്ല. കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ രക്തദാനക്യാമ്പില്‍ പങ്കെടുക്കാനാകൂ.
രജിസ്റ്റര്‍ ചെയ്യുന്നതിനായി ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെ 74799321 എന്ന നമ്പരില്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.