
ദോഹ: രാജ്യത്തേക്ക് അനധികൃതമായി തംബാക്ക്(നിരോധിത ച്യൂയിങ് പുകയില) കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ വലിയ അളവില്‍ നിരോധിത തംബാക്ക് പിടിച്ചെടുത്തു. മുടി സംരക്ഷണ ഉത്പന്നങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 1500 കിലോ തംബാക്കാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഔേേദ്യാഗിക സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കി. രാജ്യത്തേക്കെത്തുന്ന ഷിപ്പ്മെന്റുകളില്‍ കസ്റ്റംസ് വിഭാഗം സമഗ്രപരിശോധനയാണ് നടത്തിവരുന്നത്. അടുത്തിടെ റുവൈസ് തുറമുഖത്തില്‍ നിരവധി തവണ ഹാഷിഷ് കടത്താനുള്ള ശ്രമങ്ങള്‍ മറൈന്‍ കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു. അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈടെക് ഉപകരണങ്ങളും നിരന്തരമായ പരിശീലനവും നല്‍കിവരുന്നുണ്ട്.