
ദോഹ: തെര്‍മോകോള്‍ ഐസ് ബോക്സിനുള്ളില്‍ ഒളിപ്പിച്ച് ഹാഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. 2.5 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തതായി ട്വിറ്റര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കസ്റ്റംസ് വ്യക്തമാക്കി. തെര്‍മോകോള്‍ ഐസ്ബോക്സിനുള്ളില് രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയത്. ഏഷ്യന്‍ രാജ്യത്തുനിന്നുള്ള യാത്രക്കാരാനാണ് പിടിയിലായത്. അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈടെക് ഉപകരണങ്ങളും നിരന്തരമായ പരിശീലനവും നല്‍കിവരുന്നുണ്ട്.