
ദോഹ: രാജ്യത്തേക്ക് അനധികൃതമായി ക്രിസ്റ്റല്‍ മെത്ത് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ജനറല്‍ അതോറിറ്റി തടഞ്ഞു. സാധാരണ വനിതകള്‍ ഉപയോഗിക്കുന്ന നാല് ഹാന്‍ഡ്ബാഗുകളില്‍ തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ 734 ഗ്രാം ക്രിസ്റ്റല്‍ മെത്ത് കടത്താനുള്ള ശ്രമമാണ് തടഞ്ഞതെന്ന് കസ്റ്റംസ് വ്യക്തമാക്കി. രാജ്യത്തേക്ക് നിയമവിരുദ്ധ ഉത്പന്നങ്ങളും വസ്തുക്കളും കൊണ്ടുവരുന്നതിനും കടത്തുന്നതിനുമെതിരെ കസ്റ്റംസ് അതോറിറ്റി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിമാനത്താവളത്തിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോയിന്റുകളിലും അത്യാധുനിക സാങ്കേതികസംവിധാനങ്ങള്‍ക്കു പുറമെ പരിശോധനാ നടപടികളും കര്‍ക്കശമാക്കിയിട്ടുണ്ട്.