in

മെറ്റല്‍ ക്യാനുകളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞു

റുവൈസ് തുറമുഖത്തില്‍ മെറ്റല്‍ ക്യാനുകളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയപ്പോള്‍
ദോഹ: റുവൈസ് തുറമുഖം മുഖേന വലിയതോതില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി.
റഫ്രിജറേറ്റഡ് ഫ്രൂട്ട് കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ രഹസ്യമായി സൂക്ഷിച്ച മെറ്റല്‍ ക്യാനുകളില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷ്് കടത്താനുള്ള ശ്രമമാണ് തടഞ്ഞത്. പരിശോധനയുടെ ഭാഗമായി ക്യാന്‍ തുറന്നപ്പോള്‍ ഹാഷിഷ് അടങ്ങിയ 26 പായ്ക്കറ്റുകളാണ് കണ്ടെടുത്തത്.
ആകെ 26.10കിലോഗ്രാം ഹാഷിഷാണ് പിടിച്ചെടുത്തത്. നേരത്തെ സമാനമായ രീതിയില്‍ ഒളിപ്പിച്ച നിലയില്‍ 26.15 കിലോയും ടയറുകളില്‍ ഒളിപ്പിച്ച നിലയില്‍ 45 കിലോയിലധികവും ഹാഷിഷും പിടിച്ചെടുത്തിരുന്നു. അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈടെക് ഉപകരണങ്ങളും നിരന്തരമായ പരിശീലനവും നല്‍കിവരുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചന്ദ്രിക പ്രചാരണ കാമ്പയിന്‍: ഖത്തര്‍ കെ.എം.സി.സി ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു

രാജഗിരിയിലെ വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ മാസിക പുറത്തിറക്കി